
കൊച്ചി: മാറമ്പള്ളി എം.ഇ.എസ്. കോളേജിലെ അതിരുവിട്ട ക്രിസ്മസ് ആഘോഷത്തില്‍ നടപടി. വാഹനങ്ങളുടെ മുകളില്‍ അഭ്യാസപ്രകടനം നടത്തി ക്രിസ്മസ് ആഘോഷിച്ച സംഭവത്തില്‍ മോട്ടോര്‍വാഹന വകുപ്പാണ് നടപടി എടുത്തത്. അഭ്യാസപ്രകടനം നടത്താനുപയോഗിച്ച 25 വാഹനങ്ങള്‍ തിരിച്ചറിഞ്ഞു. വാഹനമോടിച്ച മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഓ. സസ്പെന്‍ഡ് ചെയ്തു. വാഹനമോടിച്ച മറ്റ് 22 വിദ്യാര്‍ഥികളുടെയും ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനമായിട്ടുണ്ട്.
കഴിഞ്ഞ 19-ാം തീയതിയാണ് എറണാകുളം മാറാമ്പള്ളി എം.ഇ.എസ്. കോളേജില്‍ വാഹനങ്ങളുടെ മുകളില്‍ അഭ്യാസപ്രകടനം നടത്തിയുള്ള ക്രിസ്മസ് ആഘോഷം നടത്തിയത്. . കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് ശേഖരിച്ചു.
പുതുവര്‍ഷാഘോഷം ഇത്തരത്തില്‍ അതിരുവിട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്നുണ്ട്. കൊച്ചി നഗരത്തിലാകെ പത്ത് സ്ക്വാഡുകളെ വിന്യസിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ചൊവ്വാഴ്ച വൈകിട്ട് മുതല്‍ പുതുവത്സരദിനമായ ബുധനാഴ്ച പുലര്‍ച്ചെ ആറുമണി വരെ റോഡുകളില്‍ സ്ക്വാഡുകളുടെ പ്രവര്‍ത്തനമുണ്ടാകും.
Content Highlights: MVD will suspend licenses of 25 students for reckless Christmas celebrations at MES College
Published: 31 Dec 2024, 05:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented