
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജിലെ താത്കാലിക ജീവനക്കാര്‍ക്കെതിരേ കേസെടുത്ത സംഭവത്തില്‍ മെഡിക്കല്‍ കോളേജിലേക്ക് മുസ്ലിം യൂത്ത്‌ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂത്ത് ലീഗ് മഞ്ചേരി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച മന്ത്രിയോട് ശമ്പളം ചോദിച്ച താത്കാലിക ജീവനക്കാര്‍ക്കെതിരേ കേസെടുത്തതിനെതിരെയാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസും മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ ഉപരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂത്ത്‌ലീഗ് പ്രതിഷേധം നടത്തിയത്. എന്നാല്‍ കോളേജ് കവാടത്തില്‍വെച്ചുതന്നെ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു. ഇതോടെ കവാടത്തിന് മുന്നില്‍ ഉപരോധം തീര്‍ക്കുകയായിരുന്നു യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍. മാര്‍ച്ചിനിടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതോടെ ചിലരെ അറസ്റ്റുചെയ്ത് നീക്കി.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച മഞ്ചേരി മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജിനോട് ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി ബോധിപ്പിച്ചതായിരുന്നു താത്കാലിക ജീവനക്കാര്‍. വിഷയത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സംഘര്‍ഷ സാധ്യതയുണ്ടാക്കി എന്നുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ഇതോടെ രണ്ടുമാസമായി ശമ്പളം ലഭിക്കാത്ത ജീവനക്കാര്‍ക്ക് കേസുകൂടി നേരിടേണ്ടിവരുമെന്ന സ്ഥിതിവന്നു.
Content Highlights: Muslim Youth League protest over cases against temporary staff at Manjeri Medical College
Published: 16 Aug 2025, 12:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented