ചെറുവാഞ്ചേരി(കണ്ണൂർ): ജോലിക്കിടെ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി. കരാർ ജീവനക്കാരൻ മരിച്ചു. കടവത്തൂർ എലിത്തോട് പടിഞ്ഞാറെ കല്ലുവയൽ വീട്ടിൽ അമൽ ചന്ദ്രൻ (27) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം.
ചെറുവാഞ്ചേരി അമ്പലപ്പുഴ പാലത്തിനു സമീപം വൈദ്യുതക്കമ്പികളിൽ പ്ലാസ്റ്റിക് കേബിളുകൾ സ്ഥാപിക്കുമ്പോൾ വൈദ്യുതലൈനിൽനിന്ന് ആഘാതമേൽക്കുകയായിരുന്നു. ഉടൻ ചെറുവാഞ്ചേരി സാമൂഹികാരോഗ്യകേന്ദ്രത്തിലും തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: ചന്ദ്രൻ. അമ്മ: ലെനി. ഭാര്യ: നിരഞ്ജന. സഹോദരങ്ങൾ: അഖിൽ, അർജുൻ.
Content Highlights: Fatal electrocution of a 27-year-old KSEB contract worker., Incident occurred in Cheruvancheri, Kannur, during cable installation., Victim identified as Amal Chandran., Immediate medical intervention failed to save the worker's life.
Published: 02 Apr 2026, 07:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented