മലപ്പുറം: പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്. പ്രതികളെ സിപിഎം സംരക്ഷിച്ചു നിര്‍ത്തുന്നതായും സിപിഎം പറയുന്ന പ്രതികളെ അന്വേഷണ സംഘം പിടികൂടുന്നതായും അദ്ദേഹം പറഞ്ഞു. കേസ് തേച്ചു മായ്ച്ചു കളയാനുള്ള ശ്രമം നടക്കുന്നതായും മജീദ് ആരോപിച്ചു മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

ആദ്യ ഘട്ടം മുതലേ അന്വേഷണം വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ നടന്നു. കണ്ണൂര്‍ ജില്ലയിലെ കൊലപാതകങ്ങളെല്ലാം ആസൂത്രണം ചെയ്ത് നടത്തുന്നവയാണ്. 

 സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും എതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചാല്‍ അവരെ പിടികൂടുക എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട്. ഇതു തന്നെയാണ് കേന്ദ്രത്തില്‍ മോദി സര്‍ക്കാരും ചെയ്യുന്നത്. കെ.എം ഷാജിയോട് പക പോക്കുകയാണ്. ഇലക്ഷന്‍ കഴിഞ്ഞാല്‍ സ്ഥാനാര്‍ഥികള്‍ പണമിടപാട് തീര്‍ക്കുന്നത് സ്വാഭാവികം ആണ്. അതുകൊണ്ട് തന്നെ കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത പണത്തിന്റെ രേഖകള്‍ പൂര്‍ണമായും ഹാജരാക്കാന്‍ കഴിയും.  ഇലക്ഷന്‍ കഴിഞ്ഞ ഉടനെ ഇത്തരത്തില്‍ ഒരു റെയ്ഡ് നടത്തിയത് ദുരുദ്ദേശപരമാണെന്നും കെ.പി.എ മജീദ് വ്യക്തമാക്കി. 

Content Highlight: KPA majeed against CPIM  in Panoor Mansoor murder case