
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കൂളിമാട് പാലത്തിന്റെ ബീമുകളുടെ തകര്‍ന്നുവീണ സംഭവത്തില്‍ വിശദമായ പരിശോധന വേണമെന്ന് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗം. തകര്‍ന്ന ബീമുകള്‍ക്ക് പകരം പുതിയത് സ്ഥാപിക്കേണ്ടിവരും. ഹൈഡ്രോളിക് ജാക്കിയുടെ പിഴവാണോ അപകട കാരണം എന്നത് വിശദ പരിശോധനകള്‍ക്ക് ശേഷമേ പറയാനാകൂവെന്നും പി.ഡബ്ല്യു.ഡി. വിജിലന്‍സ് വിഭാഗം വ്യക്തമാക്കി.
പാലത്തിന് ഘടനാപരമായ പ്രശ്നങ്ങളോ നിര്‍മാണത്തില്‍ അപാകതയോ ഉണ്ടോ എന്നും വിശദപരിശോധനയില്‍ വ്യക്തമാകും. കോഴിക്കോട് - മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ 25 ലക്ഷം രൂപ വീതം ചെലവിട്ട് നിര്‍മിച്ച മൂന്ന് ബീമുകളാണ് തകര്‍ന്നത്. തകര്‍ന്ന ബീമുകള്‍, പാലത്തിന്റെ ശേഷിക്കുന്ന ഭാഗം എന്നിവ വിജിലന്‍സ് സംഘം പരിശോധിച്ചു.
Also Read
തുടര്‍ പരിശോധനകളുടെ ഭാഗമായി നിര്‍മാണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും പരിസരവാസികളുടേയും മൊഴി, വരുംദിവസങ്ങളില്‍ രേഖപ്പെടുത്തും. സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായി ഉയര്‍ത്തിക്കാട്ടി, 25 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന പാലത്തിന്റെ ബീമുകളാണ് തിങ്കളാഴ്ച രാവിലെ തകര്‍ന്നത്.
Content Highlights: koolimad bridge beam collapse: detailed inspection needed says pwd vigilance
Published: 18 May 2022, 05:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented