തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറിയായി. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനം എടുത്തത്. 2020 നവംബര്‍ 13-ന് ആണ് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് താത്കാലിക ചുമതല എ. വിജയരാഘവന് നല്‍കുകയായിരുന്നു. 

To advertise here,

ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി അവധിയെടുത്തത്. മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതും ഇതിനൊരു കാരണമായിരുന്നു. ആരോഗ്യം വീണ്ടെടുത്തതും ബിനീഷിന് ജാമ്യം ലഭിച്ചതും സെക്രട്ടറിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിന് കോടിയേരിക്ക് അനുകൂലഘടകമാണ്.

പാര്‍ട്ടിസമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ സ്ഥിരം സെക്രട്ടറി എന്ന നിലയില്‍ ചുമതല ഏറ്റെടുക്കണമെന്ന് നേതാക്കളുടെയിടയില്‍ അഭിപ്രായമുയരുകയും ചെയ്തിരുന്നു.

Content Highlights: Kodiyeri Balakrishnan to be CPM Kerala State Secretary Again