
തിരുവനന്തപുരം: കേരളം പാപ്പരാണെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടതാണെന്ന് ബോധ്യമുള്ളതുകൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ അഞ്ചിന ഗ്യാരണ്ടികൾ നൽകാൻ വി.ഡി. സതീശന് ധൈര്യം വന്നതെന്ന് ബാലഗോപാൽ പറഞ്ഞു.
എ.കെ. ആന്റണിക്ക് ഇക്കാര്യത്തിൽ ചില തെറ്റിദ്ധാരണകളുണ്ടെന്നും, അദ്ദേഹം സമയം അനുവദിക്കുകയാണെങ്കിൽ നേരിട്ട് കണ്ട് വസ്തുതകൾ ബോധ്യപ്പെടുത്താൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷക്കാലമായി സജീവ രാഷ്ട്രീയത്തിൽ ഈ കാര്യങ്ങൾ നിരീക്ഷിക്കാത്തതുകൊണ്ടാകാം ആന്റണിക്ക് ഇത്തരം തെറ്റായ ധാരണകൾ ഉണ്ടായതെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.
നിലവിൽ 6000 കോടി രൂപയുടെ ക്യാഷ് ബാലൻസ് ഉണ്ടെന്നും ഡി.എ. കുടിശിക മാത്രമാണ് ഇനി നൽകാനുള്ളതെന്നും ബാലഗോപാൽ അവകാശപ്പെട്ടു. മറ്റ് എല്ലാ പദ്ധതികൾക്കുമുള്ള തുക നൽകിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. എ.കെ. ആന്റണിയുടെ പ്രസ്താവന വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യം മുൻകൂട്ടി കണ്ടുകൊണ്ടുള്ള ഒരു 'മുൻകൂർ ജാമ്യം' എടുക്കലാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
കേരളം സാമ്പത്തികമായി പാപ്പരായ അവസ്ഥയിലാണെന്നാണെന്നും 2001-ൽ താൻ മുഖ്യമന്ത്രിയായ കാലത്തെ സമാനമായ സാഹചര്യമാണ് ഇപ്പോഴുമുള്ളതെന്നായിരുന്നു എ.കെ. ആൻ്റണിയുടെ പ്രസ്താവന. തുടക്കത്തിൽ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കരുതെന്നും സതീശന് സംസ്ഥാനത്തെ കരകയറ്റാൻ ആവശ്യമായ സാവകാശം നൽകണമെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Content Highlights: KN Balagopal refutes claims that Kerala is bankrupt., State maintains a cash balance of 6000 crore rupees., Balagopal attributes Antony's statements to a lack of current political observation., Claims that election guarantees are backed by stable financial assessment.
Published: 15 May 2026, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented