കൊച്ചി: കേരള ഹൈക്കോടതിയുടെ ആദ്യത്തെ മലയാളിയായ വനിതാ ചീഫ് ജസ്റ്റിസ് കെ. കെ ഉഷ (81) അന്തരിച്ചു. കൊച്ചിയില്‍ തിങ്കളാഴ്ചയായിരുന്ന അന്ത്യം. 2000-2001 കാലയളവില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു കെ. കെ. ഉഷ.
1961 ല്‍ ആണ് ജസ്റ്റിസ് കെ കെ ഉഷ അഭിഭാഷകവൃത്തി ആരംഭിച്ചത്. 1979 ല്‍ കേരള ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പ്ലീഡറായി നിയമിതയായി. 1991 ഫെബ്രുവരി 25 മുതല്‍ 2001 ജൂലൈ മൂന്നുവരെ ഹൈക്കോടതിയില്‍ ജഡ്ജിയും ചീഫ് ജസ്റ്റിസുമായിരുന്നു. അഭിഭാഷര്‍ക്കിടയില്‍നിന്ന് ഹൈക്കോടതി ജുഡീഷ്യറിയില്‍ ചേരുകയും ചീഫ് ജസ്റ്റിസാകുകയും ചെയ്ത ആദ്യ വനിതയാണ് കെ.കെ ഉഷ.
ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ശേഷം 2001 മുതല്‍ 2004 വരെ ദില്ലി ആസ്ഥാനമായുള്ള കസ്റ്റംസ്, എക്സൈസ്, സര്‍വീസ് ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ പ്രസിഡന്റായിരുന്നു.
ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ 1975 ല്‍ നടന്ന ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് വിമന്‍ ലോയേഴ്സിന്റെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ ഉഷ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് വുമണ്‍ ലോയേഴ്സും ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് വിമന്‍ ഓഫ് ലീഗല്‍ കരിയറും സംഘടിപ്പിച്ച എക്യരാഷ്ട്രസഭയുടെ സംയുക്ത സെമിനാറിലും അവര്‍ ഇന്ത്യയുടെ പ്രതിനിധിയായിരുന്നു.
Content Highlights: KK Usha, the first Malayalee woman Chief Justice of the Kerala High Court has passed away
Published: 05 Oct 2020, 08:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented