തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വിഷു ബമ്പർ നറുക്കെടുത്തു. ഒന്നാം സമ്മാനമായ 12 കോടി VD204266 നമ്പർ ടിക്കറ്റ് നേടി. പാലക്കാട് ജില്ലയിൽ നിന്നുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ ഒരു കോടി രൂപ വീതമുള്ള സമ്മാനം VA 699731, VB 207068, VC 263289, VD 277650, VE 758876, VG 203046 നമ്പർ ടിക്കറ്റുകൾ നേടി.
VA 223942, VB 207548, VC 518987, VD 682300, VE 825451, VG 273186 ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം. പത്തു ലക്ഷം രൂപ വീതമാണ് മൂന്നാം സമ്മാനക്കാർക്ക് ലഭിക്കുന്നത്. VA 178873, VB 838177, VC 595067, VD 795879, VE 395927, VG 436026 ടിക്കറ്റുകൾക്കാണ് നാലാം സമ്മാനം. അഞ്ചു ലക്ഷം രൂപ വീതം ലഭിക്കും.
ആറു പരമ്പരകളിലായുള്ള ടിക്കറ്റിന് 300 രൂപയാണ് വില. വിപണിയിലെത്തിച്ച 45 ലക്ഷം ടിക്കറ്റുകളിൽ തിങ്കളാഴ്ച വൈകീട്ട് നാലുമണി വരെയുള്ള കണക്കുകൾ പ്രകാരം 42,17, 380 ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. ഇത്തവണയും പാലക്കാടുതന്നെയാണ് വില്പനയിൽ ഒന്നാം സ്ഥാനത്ത്.
9,21,020 ടിക്കറ്റുകളാണ് ജില്ലയിൽ വിറ്റുപോയത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് തൃശ്ശൂർ ജില്ലയുമാണ് മുന്നിലുള്ളത്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം നൽകുന്ന വിഷു ബമ്പറിന് 300 രൂപയിൽ അവസാനിക്കുന്ന മികച്ച സമ്മാനഘടനയാണുള്ളത്.
Content Highlights: 12 Crore jackpot winner announced! Check winning numbers
Published: 28 May 2025, 02:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented