തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ഐ.ടി. പാർക്കുകളെയും ഡിജിറ്റൽ കമ്പനികളെയും സർക്കാർ ഐ.ടി. പാർക്കുകളുമായി അഫിലിയേറ്റ് ചെയ്യാനുള്ള പദ്ധതിക്ക് സർക്കാർ അംഗീകാരംനൽകി. സർക്കാർ ഐ.ടി. ഹബ്ബുകൾക്കു പുറത്ത് പ്രവർത്തിക്കുന്ന ചെറുകിട-ഇടത്തരം ഐ.ടി. സംരംഭങ്ങളെയും കോ-വർക്കിങ് സ്‌പെയ്‌സുകളെയും ഔദ്യോഗിക ‘കേരള ഐ.ടി.’ ശൃംഖലയുടെ ഭാഗമാക്കും.

To advertise here,

തിരുവനന്തപുരം ടെക്‌നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർപാർക്ക് എന്നിവയുടെ സി.ഇ.ഒ.മാർക്കായിരിക്കും പദ്ധതിയുടെ ചുമതല.

അഫിലിയേഷൻ ലഭിക്കുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ ഐ.ടി. പാർക്കുകളുടെ ഔദ്യോഗിക ലോഗോ ഉപയോഗിക്കാനും ഐ.ടി. പാർക്ക് പോർട്ടൽ വഴി തൊഴിലവസരങ്ങൾ അറിയിക്കാനുമാകും. അഫിലിയേറ്റ് ചെയ്യുന്നവയ്ക്ക് മെന്റർഷിപ്പ്, പേറ്റന്റ് ഫയൽ ചെയ്യാനുള്ള സാമ്പത്തിക സഹായം, ഗ്രൂപ്പ് ഇൻഷുറൻസ് എന്നിവ ലഭ്യമാകും. സ്ഥാപനങ്ങളുടെ പ്രവർത്തനമികവ് വിലയിരുത്തി ബ്രോൺസ്, സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെ തരംതിരിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രത്യേക ആനുകൂല്യങ്ങൾ നിശ്ചയിക്കുക.