കടയ്ക്കൽ: ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് ഭർത്താവ് സ്വന്തം കാർ കത്തിച്ചു. വെള്ളാർവട്ടം കാറ്റാടിമൂട് മംഗലത്ത് പുത്തൻവീട്ടിൽ ദിലീഷാണ് കാർ കത്തിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
വഴക്കിനുശേഷം ഭാര്യ ഇരുചക്രവാഹനത്തിൽ സമീപത്തെ കടയിൽ പോയ സമയത്ത് വീടിന്റെ മുൻവശത്ത് റോഡിൽ കിടന്ന കാറിന് തീയിടുകയായിരുന്നു. തുടർന്ന് ഭാര്യയുടെ ഇരുചക്രവാഹനത്തിനും കേടുവരുത്തി. കടയ്ക്കൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീകെടുത്തിയത്. കാർ പൂർണമായും കത്തിനശിച്ചു.
Content Highlights: Husband set his car ablaze following an argument with his wife
Published: 28 Apr 2025, 07:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented