കൊച്ചി: നോക്കുകൂലി വിഷയത്തില്‍ ഹൈക്കോടതിയുടെ സുപ്രധാനമായ ഇടപെടല്‍. ഈചൂഷണം അവസാനിപ്പിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. ചുമട്ടു തൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. നിമയ ഭേദഗതിയില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

To advertise here,

നോക്കുകൂലി സംബന്ധിച്ച പല കേസുകളിലും കോടിതി ഇടപെടലുണ്ടായിട്ടും ശാശ്വതമായ പരിഹാരം ഉണ്ടാവായിരുന്നില്ല. ഇതാണ് നിയമ ഭേദഗതി എന്ന നിര്‍ദേശത്തിലേക്ക് ഹൈക്കോടതിയെ എത്തിച്ചത്. ഈ വലിയ ചൂഷണം അവസാനിപ്പിക്കേണ്ട സാഹചര്യമാണെന്ന് കോടതി വിലയിരുത്തി. സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

നിയമ ഭേദഗതി സംബന്ധിച്ച വിഷയത്തില്‍ അടുത്തമാസം 8 ന് മുന്‍പായി നിലപാടറിയിക്കാനാണ് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പോലീസ് ഈ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് പോലീസ് സര്‍ക്കുലര്‍ പുറത്തിറക്കണം. കേസ് അടുത്തമാസം 8 ന് വീണ്ടും പരിഗണിക്കും.

Content Highlights: kerala high court, Nokkukooli