
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനും അധ്യാപക നിയമനങ്ങൾ ക്രമീകരിക്കുന്നതിനും സർക്കാർ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഭിന്നശേഷി നിയമനത്തിനായി തസ്തികകൾ മാറ്റിവെച്ചിട്ടുള്ള മാനേജ്മെന്റുകളിൽ നിലവിൽ താൽക്കാലികമായി ജോലി ചെയ്യുന്ന ജീവനക്കാരെ ശമ്പള സ്കെയിലിലേക്ക് മാറ്റാൻ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ നടപടികൾ സുപ്രീം കോടതിയിൽ നിലനിൽക്കുന്ന ഹർജികളിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
ഹർജിക്കാരായ 442 അധ്യാപകരെ ഇപ്പോൾ റെഗുലറൈസ് ചെയ്യുന്നത് കോടതിയലക്ഷ്യത്തിന് തുല്യമാകുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ, അവരുടെ കാര്യത്തിൽ അന്തിമ വിധി വന്ന ശേഷം മാത്രമേ നടപടിയുണ്ടാകൂ. അതേസമയം, ഭിന്നശേഷി നിയമനത്തിനായി ഇതുവരെ തസ്തികകൾ നീക്കിവെക്കാത്ത മാനേജർമാർ കോടതി നിർദ്ദേശപ്രകാരം അടിയന്തരമായി അത് ചെയ്യണമെന്ന് സർക്കാർ കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയിൽ മാനേജ്മെന്റുകൾ നടത്തുന്ന എല്ലാ നിയമനങ്ങൾക്കും സുപ്രീം കോടതി വിധി ബാധകമായിരിക്കും.
നിയമന അംഗീകാരം ലഭിക്കാത്ത പ്രൊപ്പോസലുകൾ തീർപ്പാക്കുന്നതിനായി കൃത്യമായ സമയപരിധി നിശ്ചയിച്ചു. ഓരോ ജില്ലയിലും വിദ്യാഭ്യാസ ഓഫീസർമാർ രണ്ടാഴ്ചയ്ക്കകം (2026 മാർച്ച് 4 നകം) ഫയലുകൾ പരിശോധിച്ച് തീർപ്പ് കൽപ്പിക്കണം. ഇതിന് സാധിക്കാത്ത കേസുകളിൽ വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ നടത്തി ഒരാഴ്ചയ്ക്കകം (2026 മാർച്ച് 12 നകം) നടപടി പൂർത്തിയാക്കണം. തുടർന്നുള്ള ഘട്ടങ്ങളിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറും സെക്രട്ടറിയും നേരിട്ട് ഇടപെട്ട് പരാതികൾക്ക് പരിഹാരം കാണണമെന്നും നിർദ്ദേശമുണ്ട്.
ഭിന്നശേഷി വിഭാഗത്തിൽ നിന്നുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി ജില്ലാതല സമിതികളുടെ രണ്ടാം ഘട്ട പ്രവർത്തനം അടിയന്തരമായി പൂർത്തിയാക്കാൻ സർക്കാർ ഉത്തരവിട്ടു. ഓരോ ആഴ്ചയിലുമുള്ള പുരോഗതി റിപ്പോർട്ടുകൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിനെ അറിയിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉടൻ പുറപ്പെടുവിക്കുമെന്നും സർക്കാർ അറിയിച്ചു.
Content Highlights: Kerala Govt issues new directives for implementing Supreme Court`s disabled quota verdict in aided schools. Guidelines for temporary staff regularization and new appointments.
Published: 18 Feb 2026, 03:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented