തിരുവനന്തപുരം:  സംസ്ഥാനത്തെ അനിയന്ത്രിതമായ വിലക്കയറ്റം നിയമസഭയിൽ ചർച്ച ചെയ്യും. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിൽ സ്പീക്കർ അനുമതി നൽകി. ഉച്ചയ്ക്ക് 12 മണി മുതൽ രണ്ടുമണി വരെ സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യും. പി.സി. വിഷ്ണുനാഥ് എം.എൽ.എ പ്രമേയം അവതരിപ്പിക്കും.

To advertise here,

സാധാരണ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്നും, ജനങ്ങളുടെ കയ്യിൽ പണമില്ലാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാരോ ഭക്ഷ്യവകുപ്പോ പ്രതിസന്ധി പരിഹരിക്കാൻ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഈ വിഷയത്തിൽ സർക്കാരിന് പറയാനുള്ള കാര്യങ്ങൾ വിശദമായിത്തന്നെ സഭയിൽ വ്യക്തമാക്കാമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിലപാടെടുത്തതോടെയാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്.