കണ്ണൂര്‍: കോച്ചുകളുടെ കുറച്ചതുകാരണം കണ്ണൂര്‍-മംഗളൂരു അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍ തീവണ്ടിയില്‍ വന്‍തിരക്ക്. തിങ്കളാഴ്ച രാവിലെ മംഗളൂരുവിലേക്കുള്ള യാത്രയില്‍ കുട്ടികളടക്കം ബോധരഹിതരായി. 14 കോച്ചുണ്ടായിരുന്ന പാസഞ്ചര്‍ ഇപ്പോള്‍ 10-11 കോച്ചുകളുമായാണ് ഓടുന്നത്. ലേഡീസ് കോച്ചടക്കം കൂട്ടണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് പരാതി നല്‍കി. കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്. സിറ്റിങ് ബുധനാഴ്ച നടക്കും. റെയില്‍വേ അധികൃതരാണ് എതിര്‍ കക്ഷി.
പ്രധാന ആവശ്യങ്ങള്‍:
- ചുരുങ്ങിയത് 14 കോച്ചെങ്കിലും ഘടിപ്പിക്കുക
- ലേഡീസ് കോച്ചുകള്‍ മുഴുവന്‍ വലുപ്പത്തിലുളളവയാക്കുക
- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് ഉള്‍പ്പെടെ വണ്ടികളില്‍ ഡി- റിസര്‍വ്ഡ്/ കൂടുതല്‍ ജനറല്‍ കോച്ചുകള്‍ അനുവദിക്കുക
ലേഡീസ് കോച്ചിലെ സങ്കടങ്ങള്‍
ഒരു കോച്ചിന്റെ പകുതി വലുപ്പം മാത്രമുള്ള ലേഡീസ് കോച്ചുകള്‍. നാല് വലിയ സീറ്റും നാല് ചെറു സീറ്റും മാത്രം. ശ്വാസം മുട്ടി നിരവധി പെണ്‍കുട്ടികളാണ് വീണതെന്ന് വനിതാ യാത്രക്കാര്‍ പറയുന്നു. തിങ്കളാഴ്ച്ചയും അത് സംഭവിച്ചു
ആദ്യം പരശുറാം
തീവണ്ടി യാത്രാ തിരക്കും പിടിച്ചിടലും നിമിത്തം കോച്ച് കുട്ടണമെന്നാവശ്യപ്പെട്ട് മംഗളുരു -നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസിനെതിരെയായിരുന്നു പരാതി. പാസഞ്ചര്‍ അസോസിയേഷനുകള്‍ ജില്ലാ താലുക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റികളില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരശുറാമില്‍ കോച്ച് കൂട്ടി.
Content Highlights: Overcrowding on Kannur-Mangalore unreserved special train
Published: 24 Jun 2025, 11:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented