കൊച്ചി: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. തൃശൂർ- കുന്നംകുളം റോഡിൽ മുണ്ടൂരിൽവെച്ച് റോഡിലെ വലിയ കുഴിയിൽ വീണായിരുന്നു അപകടം. കാറിൻ്റെ മുൻവശത്തെ ഇടതു ഭാഗത്തെ ടയർ പൊട്ടി. ഔദ്യോഗിക വാഹനത്തിൽ കോഴിക്കോട് ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് തിരികെ വരുമ്പോഴായിരുന്നു അപകടം.
ശനിയാഴ്ച ഉച്ചക്ക് 2.30 ഓടെയായിരുന്നു അപകടം. പേരാമംഗലം പോലീസെത്തി വാഹനത്തിന്റെ ടയർമാറ്റി. ടയർ ശരിയാക്കിയ ശേഷം അദ്ദേഹം കൊച്ചിയിലേക്ക് യാത്ര തിരിച്ചു.
തൃശൂർ-കുന്നംകുളം ബൈപ്പാസ് റോഡ് തകർന്ന് ശോചനീയാവസ്ഥയിലാണ്. ഇതിനെതിരേ നേരത്തെ ജനങ്ങളുടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് നിലവിൽ റോഡിന്റെ ചില ഭാഗങ്ങളിൽ മാത്രം അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്.
Content Highlights: justice devan ramachandran car accident thrissur kunnamkulam road
Published: 28 Sept 2024, 05:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented