കോഴിക്കോട്: പത്മശ്രീ ലഭിച്ചതിൽ സന്തോഷമെന്ന് ഐഎം വിജയൻ. ഫുട്ബോളിനുള്ള അംഗീകാരം കൂടിയാണെന്ന് ഐഎം വിജയൻ പ്രതികരിച്ചു.

To advertise here,

പത്മശ്രീ ലഭിച്ചതിൽ സന്തോഷം.പോലിസിൽ നിന്ന് റിട്ടയർ ചെയ്യാൻ നാലുമാസമാണുള്ളത്. ഇതിനിടയിൽ കിട്ടിയത് സന്തോഷം.എനിക്ക് മാത്രമല്ല, ഫുട്ബോളിനുള്ള അംഗീകാരം കൂടിയാണിത്. ഫുട്ബോൾ ആരാധകർക്ക് സമർപ്പിക്കുന്നു. അവരില്ലെങ്കിൽ ഞാനില്ല, ഐഎം വിജയൻ പറഞ്ഞു.