ഇടുക്കി: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരേ ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ അസഭ്യവര്‍ഷം. മണ്ഡലം കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചതിനാണ് കുമാരമംഗലം മണ്ഡലം പ്രസിഡന്റ് സെബാസ്റ്റിനെ ഫോണില്‍ വിളിച്ച് ഡിസിസി പ്രസിഡന്റ് സി.പി മാത്യു അസഭ്യം പറഞ്ഞ് ഭീഷണി മുഴക്കിയത്. 

To advertise here,

മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഡിസിസി പ്രസിഡന്റ് പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട് സെബാസ്റ്റിന്‍ ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. അതാണ് സിപി മാത്യുവിനെ പ്രകോപിച്ചത്. യോഗത്തിന് പിന്നാലെ ഫോണില്‍ വിളിച്ച് വളരെ മോശം ഭാഷ ഉപയോഗിച്ച് സെബാസ്റ്റിനെ അസഭ്യം പറയുകയായിരുന്നു. 

വിഷയത്തില്‍ സെബാസ്റ്റിന്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, നിയമനടപടികളുമായി മുന്നോട്ട് പോകാനില്ലെന്നാണ് സെബാസ്റ്റിന്റെ നിലപാട്. സംഭവത്തില്‍ സിപി മാത്യു ഇതുവരെ പ്രതികരിച്ചിട്ടില്ല.