
കൊച്ചി: ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ തിക്കിലും തിരക്കിലുംപെട്ട് നാലുപേര്‍ മരിക്കാനിടയായ സാഹചര്യം വിശദമായി പരിശോധിച്ച് രണ്ടാഴ്ചക്കം അടിയന്തര റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ആലുവ റൂറല്‍ എസ്.പിക്കും കൊച്ചി സര്‍വകലാശാലാ രജിസ്ട്രാര്‍ക്കുമാണ് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നോട്ടീസയച്ചത്. സുരക്ഷാ വീഴ്ചയടക്കം പരിശോധിക്കണം. സംഭവത്തില്‍ കമ്മീഷന്‍ കേസെടുത്തു.
സര്‍വകലാശാലയിലെ സുരക്ഷാ വീഴ്ച ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഒറ്റ വാതില്‍ മാത്രമാണ് ഹാളിനകത്തേക്ക് കയറാന്‍ ഉണ്ടായിരുന്നത്. 2500 പേര്‍ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയത്തില്‍ ഒരു വാതില്‍ മാത്രം ഉണ്ടായത് പിഴവാണ്. പോലീസിന്റെ സുരക്ഷ ഉണ്ടായിരുന്നില്ല. ഭാവിയില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗിന്നസ് മാടസാമി ആവശ്യപ്പെട്ടു.
സംഭവത്തില്‍ കൊച്ചി സിറ്റി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തൃക്കാക്കര എ.സി.പി. പി.വി. ബേബിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അപകടം നടന്നതെങ്ങനെ, ഇതിനിടയാക്കിയ കാരണം, തയ്യാറെടുപ്പില്‍ വീഴ്ചയുണ്ടായോ തുടങ്ങിയ മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കുമെന്ന് എ.സി.പി. പി.വി. ബേബി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അപ്രതീക്ഷിതമായ തിക്കും തിരക്കും ഉണ്ടായതാണ് അപകട കാരണമെന്നാണ് പ്രാഥമികവിവരം. പരിപാടിക്ക് എത്തിയവര്‍ കൂട്ടത്തോടെ ഓഡിറ്റോറിയത്തിലേക്കുകയറി.
തിക്കിലും തിരക്കിലും ഒട്ടേറെപ്പേര്‍ താഴെവീണു. അവര്‍ക്ക് മുകളിലേക്ക് മറ്റുള്ളവരും. അപകടത്തില്‍ അകപ്പെട്ടവര്‍ക്ക് ശ്വാസതടസ്സമുണ്ടായി. ആന്തരികാവയങ്ങള്‍ക്കും പരിക്കുണ്ടായി. ഇതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ചാലേ മരണകാരണം കൃത്യമായി വ്യക്തമാകൂവെന്നും എ.സി.പി. പറഞ്ഞു. സംഭവസ്ഥലം ഉന്നത ഉദ്യോഗസ്ഥരും ഫൊറന്‍സിക് സംഘവും പരിശോധിച്ചു. അന്വേഷണസംഘം ദൃക്സാക്ഷികളില്‍ ചിലരുടെ മൊഴിയും ശേഖരിച്ചു. സംഘാടനത്തില്‍ പിഴവുണ്ടോയെന്നും പോലീസ് പരിശോധിക്കും.
Content Highlights: human rights commission took case based on cusat disaster
Published: 27 Nov 2023, 05:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented