തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെ കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 2000 (ഗ്രാമിന് 250) രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 6,495 രൂപയും പവന് 51,960 രൂപയുമായി.
പവന് 2000 രൂപ കുറഞ്ഞതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വർണ വിലയെത്തി.ജൂലായ് ഒന്നിലെ പവന് 53,000 രൂപയായിരുന്നു മുമ്പ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്.
ബജറ്റ് പ്രഖ്യാപനത്തിൽ രാജ്യത്ത് സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറ് ശതമാനമായിട്ടാണ് കുറച്ചത്. ഇതിനൊപ്പം മൊബൈൽഫോണുകളുടെ തീരുവയും കുറച്ചിട്ടുണ്ട്.
Content Highlights: Gold prices drop in Kerala after budget
Published: 23 Jul 2024, 02:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented