കൊച്ചി: നാളെ (ചൊവ്വാഴ്ച) നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സമ്പൂര്‍ണ എമര്‍ജന്‍സി മോക്ക് ഡ്രില്‍ നടത്തും. ഇതിന്റെ ഭാഗമായി താത്കാലിക ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒരുമണി മുതല്‍ അഞ്ചുമണി വരെയാണ് മോക്ക് ഡ്രില്‍ നടത്തുക.
മോക്ക് ഡ്രില്ലിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സൗകര്യമൊരുക്കുന്നതിനും പരിശീലനം സുഗമമായി നടത്തുന്നതിനുമായി വിമാനത്താവളത്തിലേക്കുള്ള പ്രവേശന റോഡുകളില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
യാത്രക്കാര്‍, ഇക്കാര്യം കണക്കാക്കി തങ്ങളുടെ യാത്രകള്‍ ക്രമീകരിക്കണമെന്നും മോക്ക് ഡ്രില്‍ വേളയില്‍ അധികൃതരോടും സുരക്ഷാജീവനക്കാരോടും സഹകരിക്കണമെന്നും സിയാല്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു.
Content Highlights: full scale airport emergency mock exercise at cochi international airport
Published: 27 Oct 2025, 08:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented