അഗളി: വ്യാജരേഖ ചമച്ച കേസിൽ അറസ്റ്റിലായ മുൻ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം. റിമാൻഡിലുള്ള കെ വിദ്യയെ അഗളി പോലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ തന്നെ വിദ്യയെ ആശുപത്രിയിലേക്ക് മാറ്റി.
ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് സൂപ്രണ്ട് വന്ന് പരിശോധന നടത്തിയിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് ആംബുലൻസിൽ വിദ്യയെ മാറ്റുകയായിരുന്നു. കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്കാണ് വിദ്യയെ മാറ്റിയിരിക്കുന്നത്.
ഗസ്റ്റ് ലക്ചറർ ജോലി നേടുന്നതിന് വ്യാജപ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിൽ കോഴിക്കോടുനിന്ന് അറസ്റ്റ് ചെയ്ത വിദ്യയെ ജൂലൈ ആറ് വരെ റിമാൻഡിൽ വിട്ടിരുന്നു. ആദ്യ രണ്ടു ദിവസം പോലീസ് കസ്റ്റഡിയാണ്. കസ്റ്റഡി കാലാവധിക്ക് ശേഷം ശനിയാഴ്ച 2.45-ന് കോടതിൽ ഹാജരാകാൻ മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കാവ്യാ സോമൻ നിർദേശിച്ചിട്ടുണ്ട്.
Content Highlights: forgery case accused k vidya hospitalized
Published: 23 Jun 2023, 03:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented