
കോട്ടയം: തിരുവാതുക്കലില്‍നിന്ന് ഒരു വലിയ മൂര്‍ഖനെയും 47 മൂര്‍ഖന്‍ കുഞ്ഞുങ്ങളെയും പിടികൂടി. വേളൂര്‍ കൃഷ്ണഗീതത്തില്‍ രാധാകൃഷ്ണന്‍ നായരുടെ വീട്ടുമുറ്റത്തുനിന്നാണ് വനം വകുപ്പിന്റെ സര്‍പ്പ സ്നേക് റെസ്‌ക്യൂ ടീം പാമ്പുകളെ പിടിച്ചത്.
ഞായറാഴ്ച രാവിലെ വീട്ടുമുറ്റത്ത് പാമ്പിന്‍ മുട്ട കണ്ടതായി വീട്ടുകാര്‍ വിവരം സ്നേക് റെസ്‌ക്യൂ ടീമിനെ അറിയിച്ചു. സംഘം സ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. വനം വകുപ്പിന്റെ സര്‍പ്പ സ്നേക് റെസ്‌ക്യൂ ടീം അംഗങ്ങളായ കെ.എ. അഭീഷ്, കെ.എസ്. പ്രശോഭ് എന്നിവര്‍ ചേര്‍ന്ന് പാമ്പുകളെ കണ്ടെത്തി കൂട്ടിലാക്കുകയായിരുന്നു.
സ്‌കൂട്ടറിനുള്ളില്‍ക്കയറി മൂര്‍ഖന്‍ പാമ്പ്
തിരുവാതുക്കലില്‍നിന്നു മൂര്‍ഖന്‍ കുഞ്ഞുങ്ങളെ പിടിച്ച് സ്‌നേക് റെസ്‌ക്യൂ ടീം തിരിച്ചുവരുന്ന വഴി കരിമ്പിന്‍പടിയില്‍ സ്‌കൂട്ടറിനുള്ളില്‍നിന്നു മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞിനെ പിടികൂടി. തിരുവാതുക്കല്‍ സ്വദേശി മുരുകന്റെ വാഹനത്തില്‍ നിന്നുമാണ് പാമ്പിനെ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 11-നായിരുന്നു സംഭവം.
വഴിയരികില്‍ പാര്‍ക്കുചെയ്തിരുന്ന വാഹനത്തിലേക്ക് പാമ്പ് കയറുന്നത് വഴിയാത്രക്കാരായിരുന്നു ആദ്യം കണ്ടത്. തുടര്‍ന്ന് സമീപത്തുള്ള വീട്ടില്‍ വിവരമറിയിച്ചു. വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറിനുള്ളില്‍ പാമ്പിനെ കണ്ടെത്തുകയുംചെയ്തു. ഇവര്‍ വനം വകുപ്പിന്റെ സ്‌നേക് റെസ്‌ക്യൂ ടീമിനെ വിവരമറിയിച്ചു. ടീം സ്ഥലത്തെത്തി സ്‌കൂട്ടര്‍ അഴിച്ചതിനുശേഷം പാമ്പിനെ പിടികൂടി.
Content Highlights: Forest rescue guard capture 47 cobra snake in kottayam
Published: 01 Apr 2024, 07:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented