
തിരുവനന്തപുരം: 1994-ലാണ് രാജ്യത്തെ പിടിച്ചുലച്ച ഐ.എസ്.ആര്‍.ഒ. ചാരക്കേസിന്റെ തുടക്കം. മാലി വനിതകള്‍ വഴി ക്രയോജനിക് സാങ്കേതിക വിദ്യ ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞനായ ശശികുമാരനും നമ്പി നാരാണനും പാകിസ്താന് കൈമാറാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. അറസ്റ്റും രാഷ്ട്രീയ വിവാദവും എന്ന് വേണ്ട ഇന്ത്യന്‍ രാഷ്ട്രീയം ഇത് മാത്രം ചര്‍ച്ച ചെയ്തിരുന്ന നാളുകള്‍. പ്രതികളാക്കപ്പെട്ടവര്‍ ജയില്‍മോചിതനായിട്ടും നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിട്ടും കെട്ടിച്ചമച്ച കേസില്‍ ജയില്‍വാസവും അപമാനവും മാത്രം ബാക്കിയായവരില്‍ ഫൗസിയ ഹസ്സനുമുണ്ടായിരുന്നു
നമ്പി നാരായണന്‍ ഒരു വര്‍ഷം മാത്രം ജയിലില്‍ കിടന്നപ്പോള്‍ മൂന്ന് വര്‍ഷമാണ് കേസില്‍ ഫൗസിയ ഹസന്‍ ജയിലില്‍ കിടന്നത്. കെട്ടിച്ചമച്ച കേസില്‍ തന്നെ രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടി ഇരയാക്കുകയായിരുന്നുവെന്ന് ജീവിതാവസാനം വരെ അവര്‍ പറഞ്ഞുകൊണ്ടിരുന്നു. നമ്പി നാരാണന്‍ എന്ന പേര് പോലും പറയാന്‍ അറിയാത്ത തന്നെയാണ് കേസുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്തതെന്ന് പറഞ്ഞു ഫൗസിയ. ഏറെക്കാലമായി ശ്രീലങ്കയില്‍ താമസിച്ച് വരികെയാണ് കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടാവുകയും ഫൗസിയ ഹസന്‍ മരണപ്പെടുകയും ചെയ്തത്. 35 വര്‍ഷത്തിലേറെ മാലദ്വീപ് ചലച്ചിത്ര മേഖലയിലും സജീവമായിരുന്നു.ഐ.എസ്.ആര്‍.ഒ കേസില്‍ രണ്ടാം പ്രതിയായിരുന്നു ഫൗസിയ ഹസന്‍.
കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ഫൗസിയ ആ കാലയളവില്‍ അനുവഭിക്കാത്ത ദുരിതങ്ങളില്ല. പോലീസിന്റെ കൊടിയ മര്‍ദനം ഏല്‍ക്കേണ്ടി വന്നുവെന്ന് അവര്‍ പിന്നീട് വെളിപ്പെടുത്തി. ബെംഗളൂരുവില്‍ പഠിക്കുകയായിരുന്ന മകളെ ബലാത്സംഗം ചെയ്യും എന്ന ഭീഷണിപോലും കേള്‍ക്കേണ്ടി വന്നു. ജയിലിലായതോടെ ജീവിതം താളം തെറ്റി. മകളുടെ വിദ്യാഭ്യാസവും അവതാളത്തിലായി. ഒടുവില്‍ ഇതേ കേസില്‍ കുറ്റവിമുക്തയാക്കിയപ്പോള്‍ നഷ്ടപരിഹാരം പോലും കിട്ടിയില്ല. കേസിലെ ഒന്നാം പ്രതിയായ നമ്പിനാരായണന് കോടതി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. ഒടുവില്‍ ബാക്കിയായത് ചാരവനിതയെന്ന പേര്.
Content Highlights: Fausiya Hassan Nambi Narayanan ISRO
Published: 31 Aug 2022, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented