
കാസര്‍കോട്: വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചെന്ന കേസില്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ.വിദ്യ വീണ്ടും അറസ്റ്റിലായി. കരിന്തളം ഗവ.കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ നീലേശ്വരം പോലീസാണ് വിദ്യയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.കോടതിയില്‍ ഹാജരാക്കിയ വിദ്യക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. ഈ മാസം 30ന് ഹാജരാകണം എന്ന് നിര്‍ദേശിച്ചുകൊണ്ടാണ് ഹൊസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചത്.
അട്ടപ്പാടി കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ നേരത്തെ അഗളി പോലീസ് അറസ്റ്റ് ചെയത വിദ്യക്ക് ജാമ്യം ലഭിച്ചിരുന്നു. ശനിയാഴ്ചയാണ് മണ്ണാര്‍ക്കാട് കോടതി ഉപധികളോടെ ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് നീലേശ്വരം പോലീസ് വിദ്യയെ അറസ്റ്റ് ചെയ്തത്.
കരിന്തളം ഗവ.കോളേജിലാണ് വിദ്യ ആദ്യം വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഇവിടെ ഒരു വര്‍ഷം പഠിപ്പിക്കുകയും ചെയ്തിരുന്നു. തെളിവ് നശിപ്പിക്കല്‍ കുറ്റവും പോലീസ് വിദ്യക്കെതിരെ ചുമത്തിയിട്ടുണ്ട്.
Content Highlights: Fake certificate-K.Vidya arrested again
Published: 27 Jun 2023, 04:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented