
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പരിശോധനകളെല്ലാം പൂർത്തിയാക്കി സുന്ദരി 'ഇവ' പുറത്തേക്കിറങ്ങിയത് ശരിക്കും സെലിബ്രിറ്റി പരിവേഷത്തിലാണ്. മിന്നിക്കൊണ്ടിരുന്ന ക്യാമറ ഫ്ലാഷുകൾ.. ഒന്ന് അടുത്തു കാണാനും കൊഞ്ചിക്കാനും എത്തിച്ചേർന്നവർ... ആദ്യത്തെ പകപ്പ് മാറിയതോടെ ഇവയും ഉഷാറായി ക്യാമറയ്ക്ക് പോസ് ചെയ്തു തുടങ്ങി.
തൃശൂര്‍ സ്വദേശി രാമചന്ദ്രന്‍ നായരുടെ പൂച്ചകുട്ടിയാണ് ഇവ. വിദേശത്തേക്ക് മൃഗങ്ങളെ അയക്കുന്നതിനും അവിടെനിന്ന് കൊണ്ടുവരുന്നതിനും അനുമതി നല്‍കുന്ന അനിമല്‍ ക്വാറന്റൈന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സേവനം (എ.ക്യു.സി.എസ്.) കൊച്ചിയില്‍ ആരംഭിച്ച ശേഷം ആദ്യമായെത്തുന്ന വളർത്തുമൃഗമാണ് ഇവ.
ബെല്‍ജിയത്തിലെ ബ്രസല്‍സില്‍നിന്ന് ദോഹ വഴിയാണ് എയർ ഇന്ത്യ വിമാനത്തിൽ പൂച്ചകുട്ടി എത്തിയത്. പരിശോധനകളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് പൂച്ചക്കുട്ടിയെ പുറത്തിറക്കിയത്. വരുംദിവസങ്ങളിലും സമാനമായ രീതിയിൽ വളർത്തുമൃഗങ്ങൾ കൊച്ചി വിമാനത്താവളത്തിലെത്തിച്ചേരുന്നുണ്ട്. ഈ വളർത്തുമൃഗങ്ങൾക്ക് ഏതെങ്കിലും തരത്തിൽ അസുഖങ്ങളോ മറ്റോ ഉണ്ടെങ്കിൽ വിമാനത്താവളത്തിനകത്തുതന്നെ ക്വാറന്റൈൻ സൗകര്യവും ഏർപ്പെടുത്തുന്നുണ്ട്. പതിനഞ്ച് ദിവസത്തിന് ശേഷം പരിശോധനകൾ പൂർത്തിയാക്കിയാക്കിയാണ് ഇവരെ ക്വാറന്റൈനിൽ നിന്ന് വിട്ടുനൽകുക.
നേരത്തേ ഓമന മൃഗങ്ങളെ വിദേശത്തുനിന്ന് കൊണ്ടുവരുന്നതിന് ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ മാത്രമാണ് അനുമതി ഉണ്ടായിരുന്നത്.
ഈവർഷം ജൂലൈയിലാണ് 'പെറ്റ് എക്സ്പോർട്ട്' സൗകര്യം സിയാലിൽ നിലവിൽവന്നത്. നിരവധി യാത്രക്കാർ ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽനിന്ന് ‘അനിമൽ ക്വാറന്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസ്' (എ.ക്യൂ.സി.എസ്) അനുമതി ലഭിച്ചതോടെ, 'പെറ്റ് എക്സ്പോർട്ട് - ഇംപോർട്ട്' സൗകര്യങ്ങളുള്ള കേരളത്തിലെ ഏക വിമാനത്താവളമായി സിയാൽ മാറി. വിപുലമായ സൗകര്യങ്ങളുള്ള പെറ്റ് സ്റ്റേഷൻ, വെറ്ററിനറി ഡോക്ടറുടെ സേവനം, ക്വാറന്റൈൻ സെന്റർ എന്നീ സൗകര്യങ്ങൾ സിയാലിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ ബെൽജിയത്തിൽനിന്ന് ഒരു നായ്ക്കുട്ടി കൂടി കൊച്ചി വിമാനത്താവളത്തിൽ എത്തും.
Content Highlights: First pet Eva, cat arrives at Cochin airport`s new pet travel by flight facility
Published: 28 Nov 2024, 03:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented