പാനൂർ: ജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവമാണ് പി.കെ. കുഞ്ഞനന്തനെ ഇല്ലാതാക്കിയതെന്ന് ഇ.പി. ജയരാജൻ. തടവറയ്ക്കുള്ളിലും കുഞ്ഞനന്തന് നീതി ലഭിച്ചില്ലെന്നും ഇ.പി. പറഞ്ഞു. പാനൂരിൽ പി.കെ. കുഞ്ഞനന്തൻ ദിനാചരണത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ഇ.പിയുടെ വിവാദ പരാമർശം.
'വർഗീയ ശക്തികളും മറ്റു പിന്തിരിപ്പൻ ശക്തികളും ചേർന്നാണ് കുഞ്ഞനന്തനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചത്. ഒരു കമ്യൂണിസ്റ്റ് വിപ്ലവകാരിയുടെ ധീരതയോടെ അദ്ദേഹം നീണ്ടകാലം ജയിൽവാസം അനുഭവിച്ചു. നീതിപീഠത്തിന് മുന്നിൽ സത്യം വെളിപ്പെടുത്താൻ ശ്രമങ്ങളുണ്ടായി. ജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവം കുഞ്ഞനന്ദനെ ജയിലിനുള്ളിൽ തടവുകാരനാക്കി. ഒരു ഇന്ത്യൻ പൗരന് ലഭിക്കേണ്ട നീതി കുഞ്ഞനന്തന് ലഭിച്ചില്ല. ഭരണകൂട ഭീകരത കുഞ്ഞനന്തനെ തടവറയ്ക്കുള്ളിലാക്കി.' ഇ.പി. ജയരാജൻ പറഞ്ഞു.
Content Highlights: EP Jayarajan accuses the judiciary of anti-Left bias in PK Kunhanandan`s death,
Published: 11 Jun 2025, 11:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented