
കോട്ടയം: എല്‍ഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യാപരമെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍ എംഎല്‍എയുമായ ജോസഫ് എം പുതുശ്ശേരി. എല്‍ഡിഎഫിലേക്ക് പോകാന്‍ ജോസ്.കെ. മാണി തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് ജോസഫ് എം. പുതുശ്ശേരിയുടെ പ്രതികരണം. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഉന്നതാധികാര സമിതി അംഗം കൂടിയാണ് ജോസഫ് എം പുതുശ്ശേരി.
എല്‍ഡിഎഫിലേക്ക് പോകുന്നതിനോട് താത്പര്യമില്ലെന്നും അങ്ങനെ ചെയ്യുന്നത് ആത്മഹത്യാപരമാണെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഇത്രയും കാലം ഉയര്‍ത്തിപ്പിടിച്ച ഒരു പൊതു രാഷ്ട്രീയ നിലപാടുണ്ട്. പെട്ടെന്നൊരു ദിവസം അതിനെ തള്ളിപ്പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിലേക്ക് പോകാനുള്ള വിമുഖത അറിയിച്ചെങ്കിലും യുഡിഎഫിലേക്ക് തിരികെ എത്തുമോയെന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. നിലവില്‍ ഈയൊരു നിലപാട് മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഭാവികാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിലേക്ക് പോകുന്നില്ലെങ്കില്‍ ജോസഫ് പക്ഷത്തേക്കാണോ അതോ കോണ്‍ഗ്രസിലോ മറ്റ് ഏതെങ്കിലും യുഡിഎഫ് കക്ഷിയിലോ ചേരുമോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചില്ല. എല്‍ഡിഎഫിലേക്ക് പോകുന്നതിലുള്ള നിലപാട് മാത്രമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി യുഡിഎഫ് വിട്ട തീരുമാനത്തിനൊപ്പം നിന്നെങ്കിലും ഇടതുപക്ഷത്തേക്ക് മാറുന്നുതിനോട് പ്രതിഷേധിച്ച് ജോസഫ് എം. പുതുശ്ശേരിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം ജോസഫ് പക്ഷത്തേക്ക് പോയെക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
1991,2001,2006 എന്നീ വര്‍ഷങ്ങളില്‍ പഴയ കല്ലൂപ്പാറ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു പുതുശ്ശേരി. മണ്ഡലം ഇല്ലാതായതിനെ തുടര്‍ന്ന് 2011 ല്‍ സീറ്റ് ലഭിച്ചിരുന്നില്ല. പിന്നീട് 2016ല്‍ തിരുവല്ലയില്‍ നിന്ന് മത്സരിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു.
Content Highlights: don't want to go to LDF: Joseph M Puthussry
Published: 24 Sept 2020, 10:02 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented