മഞ്ചേരി: നയം പ്രഖ്യാപിച്ച് പി.വി.അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള. മലപ്പുറം, കോഴിക്കോട് ജില്ലകളെ വിഭജിച്ച് കേരളത്തിൽ പതിനഞ്ചാമത് ജില്ലകൂടി രൂപവത്കരിക്കണം എന്നതടക്കമുള്ള കാര്യങ്ങളാണ് മഞ്ചേരിയിലെ വേദിയിൽ വായിച്ച നയ വിശദീകരണ രേഖയിലുള്ളത്.

To advertise here,

രാഷ്ട്രീയ സാമ്പത്തിക സാമൂഹിക നീതി, ജനാധിപത്യത്തിന് ജാ​ഗ്രതയുള്ള കാവൽ, കുട്ടികൾക്കും സ്ത്രീകൾക്കും സുരക്ഷ, പ്രവാസി വോട്ടവകാശം ഉറപ്പുവരുത്തണം, പോലീസ് സേനയെ നിയന്ത്രിക്കണം, മലബാറിനോടുള്ള അവ​ഗണന നിർത്തണം, കോഴിക്കോട്, മലപ്പുറം ജില്ലകളെ വിഭജിക്കണം, സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കണം, സംരംഭക സംരക്ഷണ നിയമം നടപ്പിലാക്കണം, സ്കൂൾ സമയം എട്ടുമുതൽ ഒരുമണി വരെയാക്കണം, ആരാധനയ്ക്കും വിശ്വാസത്തിനും സ്വാതന്ത്ര്യം, സാമൂഹ്യനീതി ജാതി സെൻസസിലൂടെ തുടങ്ങിയവയാണ് രേഖയിലെ സുപ്രധാന കാര്യങ്ങൾ

നയരേഖയിൽ സൂചിപ്പിച്ച മറ്റുകാര്യങ്ങൾ:

  • ചെറുകിട കച്ചവടം പ്രോത്സാഹിപ്പിക്കണം 
  • വയോജന വകുപ്പ് രൂപീകരിക്കണം 
  • മത്സ്യം സംരക്ഷിക്കാൻ സൗകര്യം ഉറപ്പാക്കണം
  • റബ്ബറിനെ കാർഷിക വിളയായി കാണണം 
  • കാർഷിക ഉത്പ്പന്നങ്ങൾ സർക്കാർ സമാഹരിക്കണം 
  • വന്യജീവികളെ നേരിടുന്നതിന് കേസെടുക്കണം
  • നഷ്ടപരിഹാരം വർധിപ്പിക്കണം
  • വൈദ്യുതിവേലികൾ നിർബന്ധമാക്കുക 
  • വനംവകുപ്പിന്റെ വീഴ്ചകൾക്ക് തടയിടണം 
  • വെള്ളപ്പൊക്കം തടയാൻ ഉടൻ നടപടി വേണം
  • തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കണം 
  • വനിതാ പ്രാതിനിധ്യ ബിൽ നടപ്പിലാക്കണം 
  • കുടുംബശ്രീയുടെ ഉന്നമനം ഉറപ്പുവരുത്തണം
  • സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ നിർത്തണം
  • പി.എസ്.സി പെൻഷൻ അവസാനിപ്പിക്കണം
  • ലഹരി വ്യാപനത്തിന് കൂച്ചുവിലങ്ങിടണം
  • എം.വി.ഡി മനുഷ്യത്വം കാണിക്കണം
  • ഉദ്യോ​ഗസ്ഥരുടെ വഴിവിട്ട ബന്ധം തടയുക
  • ഉദ്യോ​ഗസ്ഥരുടെ പെരുമാറ്റം മെച്ചപ്പെടുത്തുക
  • പെയിൻ ആൻഡ് പാലിയേറ്റീവ് സമിതി നടപ്പിലാക്കണം
  • മതസ്ഥാപനങ്ങളുടെ നിയന്ത്രണം വിശ്വാസികൾക്ക്
  • വഖഫ് ബോർഡിലെ കടന്നുകയറ്റം നിർത്തണം
  • എല്ലാ പഞ്ചായത്തിലും മിനി സ്റ്റേഡിയം
  • തൊഴിലില്ലായ്മ വേതനം 2000 രൂപയാക്കും
  • മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ പാടില്ല
  • വിദ്യാഭ്യാസം സൗജന്യമാക്കും

മുസ്ലീം ലീ​ഗ് എറണാകുളം ജില്ലാ മുൻ പ്രസിഡന്റ് ഹംസ പറക്കാട്ടും വേദിയിലുണ്ടായിരുന്നു.