കുന്നന്താനം (പത്തനംതിട്ട): ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അസഭ്യം പറഞ്ഞതായി പരാതി. കോൺഗ്രസ് കുന്നന്താനം ബ്ലോക്ക് ജനറൽ സെക്രട്ടറി വി.ടി. ഷാജിയാണ് പരാതിയുമായി രംഗത്തുവന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ്റെ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ ഷാജി പുറത്തുവിട്ടു.
കുന്നന്താനം പഞ്ചായത്ത് നാലാം വാർഡിലെ ഒരു പാർട്ടിപ്രവർത്തകൻ ആത്മഹത്യ ചെയ്യുമെന്ന് കാട്ടി നൽകിയ കുറിപ്പിനെ സംബന്ധിച്ച് ഷാജി വാട്സ്ആപ്പ് കൂട്ടായ്മയിൽ പോസ്റ്റിട്ടിരുന്നു. കോൺഗ്രസ് പ്രാദേശിക വാട്സ്ആപ്പ് കൂട്ടായ്മയിലാണ് പോസ്റ്റിട്ടത്. ഇതിനെ തുടർന്നാണ് ഫോണിലൂടെ അസഭ്യവർഷം നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.
Content Highlights: complaint against youth congress state secretary pathanamthitta
Published: 09 Sept 2024, 09:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented