പിറവത്ത് റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് അനൂപ് ജേക്കബ് വിജയിച്ചത്. പിതാവ് ടി.എം. ജേക്കബ്, ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായിരിക്കേ അന്തരിച്ചതിനെത്തുടർന്ന് 2012-ൽ പിറവത്ത് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് അനൂപിന്റെ നിയമസഭാപ്രവേശം. പിതാവ് കൈകാര്യം ചെയ്തിരുന്ന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെതന്നെ മന്ത്രിയായി. 2016-ലും 2021-ലും അനൂപ് വിജയിച്ചു.
തിരുമാറാടി വാളിയപ്പാടത്ത് താണികുന്നേൽ ടി.എം. ജേക്കബിന്റെയും ഡെയ്സി (ആനി)യുടെയും മകനാണ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽനിന്ന് ബിരുദവും ലോ അക്കാദമിയിൽനിന്ന് നിയമ ബിരുദവും നേടി. 2001-ൽ കേരളാ കോൺഗ്രസിന്റെ വിദ്യാർഥിവിഭാഗത്തിന്റെയും യൂത്ത് ഫ്രണ്ടിന്റെയും സംസ്ഥാന പ്രസിഡന്റുമായി. ഭാര്യ അനില പിറവം ബി.പി.സി. കോളേജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായിരുന്നു. വിദ്യാർഥികളായ ടി.എം. ജേക്കബ്, ലിറ അനൂപ് എന്നിവർ മക്കൾ.
Content Highlights: Anoop Jacob elected for the fourth consecutive term in 2026 with a record majority., Returns to ministerial position after a ten-year hiatus
Published: 18 May 2026, 08:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented