കൊച്ചി: രാജിവെച്ചൊഴിഞ്ഞ അഭിനേതാക്കളുടെ കമ്മിറ്റിയെ തിരിച്ചു കൊണ്ടുവരണമെന്ന് എഎംഎംഎ യോഗത്തിൽ സുരേഷ് ഗോപി. മോഹൻലാൽ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തും. സിദ്ദിഖ് അടക്കമുള്ളവർ സംഘടനയിലേക്ക് തിരികെ വരും. കുറ്റം തെളിയും വരെ അവർ ആരോപണവിധേയർ മാത്രമെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി എന്നാണ് പുറത്തുവരുന്ന വിവരം.

To advertise here,

അമ്മയിൽ പുതിയൊരു കമ്മിറ്റി വരും. ഇന്ന് അതിനുള്ള തുടക്കം കുറിച്ചിട്ടുണ്ട്. ഇനി ഉത്തരവാദപ്പെട്ടവർ വരട്ടെ- സുരേഷ് ഗോപി പറഞ്ഞു. പ്രശ്നങ്ങളെത്തുടർന്ന് കമ്മിറ്റി രാജിവെക്കേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അതൊക്കെ അവിടെ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മോഹൻലാൽ തന്നെ ആയിരിക്കുമോ വീണ്ടും വരിക എന്ന ചോദ്യത്തിനും അദ്ദേഹം വ്യക്തമായ ഉത്തരം നൽകിയില്ല.