മൂന്നാർ (ഇടുക്കി): എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർഥിയായിരിക്കെ കൊല്ലപ്പെട്ട എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിന്റെ കൊട്ടക്കാമ്പൂരിലെ വീട്ടിൽ എസ്.എഫ്.ഐ. അഖിലേന്ത്യാ നേതാവ് ഐഷി ഘോഷ് എത്തി.

To advertise here,

അച്ഛൻ മനോഹരൻ, അമ്മ ഭൂപതി, സഹോദരൻ പരിജിത് എന്നിവരുമായി അഭിമന്യുവിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു. കൊട്ടക്കാമ്പൂരിലുള്ള അഭിമന്യൂവിന്റെ സ്മൃതിമണ്ഡപം സന്ദർശിച്ചതിനു ശേഷമാണ് വട്ടവടയിൽനിന്ന് മടങ്ങിയത്.

എസ്‌.എഫ്‌.ഐ. ജില്ലാ പ്രസിഡന്റ് അഖിൽ ബാബു, സെക്രട്ടറി ശരത് എന്നിവർ ഒപ്പമുണ്ടായിരുന്നു.