
കുമളി: ഇടുക്കിയില്‍ നവകേരള സദസിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച കാളയോട്ട മത്സരത്തില്‍ അപകടം. കാളക്കൂട്ടം നിയന്ത്രണം തെറ്റി ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി. വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് കുമളിയില്‍ വന്‍ ഗതാഗതകുരുക്ക് രൂപപ്പെട്ടു. ജനങ്ങളും പോലീസും തമ്മില്‍ വാക്കേറ്റവും ഉണ്ടായി. ഭാഗ്യവശാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള സ്ഥലത്ത് വന്‍ അപകടമാണ് ഒഴിഞ്ഞു പോയത്. വലിയ ജനരോഷമാണ് പ്രദേശത്ത് ഉടലെടുത്തത്.
നവകേരള സദസിന്റെ പ്രചരണാര്‍ഥം ഒന്നാം മൈലില്‍ നിന്നും കുമളി പട്ടണത്തിലേക്ക് നടത്തിയ കാളയോട്ടത്തിനിടെയാണ് അപകടമുണ്ടാകുന്നത്. ഒരു ജീപ്പിനും കാറിനും കേടുപാടുകള്‍ ഉണ്ടായി. പത്തോളം കാളകളടങ്ങുന്ന അഞ്ച് കാളവണ്ടികളാണ് മത്സരം നടത്തിയത്. പോലീസ് വാഹനങ്ങള്‍ക്കിടയിലേക്കും കാളകള്‍ പാഞ്ഞുകയറി. ശബരിമല സീസണായതിനാല്‍ തീര്‍ഥാടകരുടെ തിരക്കും സ്ഥലത്തുണ്ടായിരുന്നു. സുപ്രീം കോടതി നിരോധിച്ച മത്സരമാണ് കാളയോട്ടമെന്നും സംഘാടകര്‍ക്കെതിരെ നടപടിവേണമെന്നും മൃഗസംരക്ഷണസമിതി പ്രതിനിധി ജയചന്ദ്രന്‍ വ്യക്തമാക്കി. മത്സരം നിയമവിരുദ്ധമാണെന്ന് സംഘാടകരെ അറിയിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്നും ജയചന്ദ്രന്‍ പറഞ്ഞു.
Content Highlights: accident while conducting bull race to promote navakerala sadas
Published: 08 Dec 2023, 11:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented