
തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡ് നിർമാണത്തിനിടെ വീണ്ടും അപകടം. ജനറൽ ആശുപത്രി - വഞ്ചിയൂർ റോഡിൽ തൊഴിലാളി കുഴിയിൽ വീണു. പണിക്കിടയിൽ സമീപത്തെ മൺകൂന ദേഹത്തേക്ക് പതിക്കുകയായിരുന്നു. കഴുത്തോളം മണ്ണ് വീണതോടെ പുറത്തേക്കെത്താൻ സാധിക്കാത്ത സാഹചര്യമായിരുന്നു. തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മണ്ണ് നീക്കി രക്ഷപ്പെടുത്തി.
സ്മാർട്ട് സിറ്റി റോഡിന്റെ പണി അനന്തമായി നീളുന്നതിൽ പ്രതിഷേധം ശക്തമാണ്. മുമ്പ് ഒരു മാധ്യമപ്രവർത്തകനും സമാനമായ രീതിയിൽ അപകടത്തിൽപ്പെട്ടിരുന്നു. റോഡിന്റെ വിവിധ ഭാഗങ്ങളിൽ ആഴമുള്ള കുഴികളാണുള്ളത്. പലയിടങ്ങളിലും അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.
Content Highlights: accident during road construction worker fell into the pit
Published: 16 Apr 2024, 05:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented