
കൊല്ലം:62-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പ് ചൊവ്വാഴ്ച കൊല്ലത്തേക്ക് പുറപ്പെടും.കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ കോഴിക്കോട്ടുനിന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയായ കൊല്ലത്തേക്കുള്ള യാത്രയ്ക്കിടയിലുള്ള എല്ലാ ജില്ലകളിലും കപ്പിന് സ്വീകരണം നല്‍കും. ബുധനാഴ്ച ജില്ലയില്‍ പ്രവേശിക്കുന്ന സ്വര്‍ണക്കപ്പിന് വിവിധ ഭാഗങ്ങളില്‍ സ്വീകരണം നല്‍കും.
കുളക്കടയിലെ ആദ്യ സ്വീകരണത്തിനുശേഷം കൊട്ടാരക്കര മാര്‍ത്തോമ ഹൈസ്‌കൂള്‍, കൊട്ടാരക്കര പോലീസ് സ്റ്റേഷന്‍, നെടുവത്തൂര്‍ ജങ്ഷന്‍, എഴുകോണ്‍, കുണ്ടറ ആറുമുറിക്കട, ആശുപത്രിമുക്ക്, മുക്കട ജങ്ഷന്‍, ഇളമ്പള്ളൂര്‍ ജങ്ഷന്‍, കേരളപുരം ഹൈസ്‌കൂള്‍, ശിവറാം എന്‍.എസ്.എസ്.എച്ച്.എസ്.എസ്. കരിക്കോട്, ടി.കെ.എം.എച്ച്.എസ്.എസ്. കരിക്കോട്, മൂന്നാംകുറ്റി, കോയിക്കല്‍, രണ്ടാംകുറ്റി, കടപ്പാക്കട എന്നിവിടങ്ങളിലും സ്വീകരണം നല്‍കുംബുധനാഴ്ച വൈകീട്ട് 4.30-ന് ഘോഷയാത്ര കടപ്പാക്കട ജങ്ഷനിലെത്തും. 4.40-ന് നഗരപ്രദക്ഷിണം തുടങ്ങും. 6.30-ന് ആശ്രാമം മൈതാനത്ത് എത്തിക്കും. തുടര്‍ന്ന് ജില്ലാ ട്രഷറിയില്‍ സൂക്ഷിക്കും.
കലവറ നിറയ്ക്കാന്‍ 'മേളയ്‌ക്കൊരു നാളികേരം'
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായുള്ള കലവറ നിറയ്ക്കല്‍ പരിപാടി 'മേളയ്‌ക്കൊരു നാളികേരം' സെന്റ് ജോസഫ്സ് കോണ്‍വെന്റ് ജി.എച്ച്.എസ്.എസില്‍ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഭക്ഷണക്കമ്മിറ്റി പ്രതിനിധികള്‍ ഓരോ സ്‌കൂളിലും അനുബന്ധപ്രദേശങ്ങളിലും എത്തി വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവരില്‍നിന്ന് ഉത്പന്നങ്ങള്‍ സ്വീകരിക്കും. പ്രധാനമായും നാളികേരമാണ് സ്വീകരിക്കുന്നത്.

12 ബ്ലോക്കുകളിലായി ഓരോതവണ 2,200 പേര്‍ക്ക് കഴിക്കാവുന്ന രീതിയിലാണ് ഭക്ഷണപ്പന്തല്‍ തയ്യാറാക്കിയിരിക്കുന്നത്. ബുധനാഴ്ച ക്രേവന്‍സ് ഹൈസ്‌കൂളില്‍ ഊട്ടുപുര പ്രവര്‍ത്തനം തുടങ്ങും.ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ പി.സി.വിഷ്ണുനാഥ് എം.എല്‍.എ., പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.ഷാനവാസ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ.ലാല്‍, ഭക്ഷണക്കമ്മിറ്റി കണ്‍വീനര്‍ ബി.ജയചന്ദ്രന്‍ പിള്ള, പരവൂര്‍ സജീബ്, ഹരികുമാര്‍, എസ്.ഹാരിസ്, ഹരികുമാര്‍, പി.എസ്.മനോജ്, സി.സാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: 62nd State School Arts Festival
Published: 02 Jan 2024, 07:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented