ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി വിപ്രോ കമ്പനിയുടെ ക്യാമ്പസ് തുറന്നുനൽകണമെന്നുള്ള കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭ്യർഥന നിരസിച്ച് കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ അസിം പ്രേംജി. പുറമേനിന്നുള്ള ഗതാഗതത്തിനായി കമ്പനി ക്യാമ്പസ് തുറന്നുകൊടുക്കാനാകില്ലെന്ന് അസിം പ്രേംജി വ്യക്തമാക്കി. പ്രത്യേക അഭ്യർഥന നിരസിച്ചെങ്കിലും ഗതാഗത പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാരുമായി സഹകരിക്കാനുള്ള വിപ്രോയുടെ പ്രതിബദ്ധത അസിം പ്രേംജി അറിയിച്ചു.
നഗരത്തിലുടനീളം കടുത്ത ഗതാഗതക്കുരുക്കാണ് ബെംഗളൂരു നേരിടുന്നത്. വിപ്രോയുടെ സർജാപ്പുർ ക്യാമ്പസ് പൊതു ഗതാഗതത്തിനായി തുറന്നു കൊടുക്കാൻ സാധിക്കുമോ എന്ന് മുഖ്യമന്ത്രി തൻ്റെ കത്തിൽ ചോദിച്ചിരുന്നു. ബെംഗളൂരുവിലെ ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് നേരിടുന്നതിൽ കോർപ്പറേറ്റ് പിന്തുണ തേടിയുള്ള സിദ്ധരാമയ്യയുടെ അഭ്യർത്ഥനയെ അസിം പ്രേംജി അഭിനന്ദിക്കുകയും വിഷയത്തിൻ്റെ ഗൗരവം അംഗീകരിക്കുകയും ചെയ്തു. എന്നാൽ, സർജാപ്പുരിലെ ക്യാമ്പസ് പ്രത്യേക സാമ്പത്തികമേഖല (SEZ) ആണെന്നും ആഗോള സേവന പ്രതിബദ്ധത കാരണം കർശനമായ പ്രവേശന നിയന്ത്രണ നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബെംഗളൂരുവിലെ ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് നേരിടാൻ ദീർഘകാല പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് ശാസ്ത്രീയമായ പഠനം ആവശ്യമാണെന്ന് പറഞ്ഞ വിപ്രോ ചെയർമാൻ ഔട്ടർ റിങ് റോഡ് ഒരു പ്രധാന കയറ്റുമതി കേന്ദ്രീകൃത ഇടനാഴിയായതിനാൽ ഭാഗികമായ പരിഹാരത്തേക്കാൾ സമഗ്രമായ ഒരു സമീപനമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ പ്രതിനിധികളുമായി ചർച്ചകൾ ഏകോപിപ്പിക്കുന്നതിനായി കമ്പനിയുടെ മുതിർന്ന പ്രതിനിധിയായ രേഷ്മി ശങ്കറിനെ അദ്ദേഹം ചുമതലപ്പെടുത്തുകയും ചെയ്തു.
Content Highlights: Wipro chairman Azim Premji rejected Karnataka CM`s request to open Wipro campus to public to ease Bengaluru traffic, citing SEZ regulations.
Published: 25 Sept 2025, 09:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented