കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റസാഖ് ഖാന് ആണ് കൊല്ലപ്പെട്ടത്. സൗത്ത് 24 പര്‍ഗനാസ് ജില്ലയില്‍ ചല്‍താബേരിയയില്‍ വ്യാഴാഴ്ചയാണ് കൊലപാതകം നടന്നത്. വ്യാഴാഴ്ച രാത്രി 10 മണിക്ക് ഭാംഗഡില്‍ നിന്ന് മാരിചയിലെ തന്റെ വീട്ടിലേക്ക് പോകുന്നവഴിയാണ് ഇദ്ദേഹം ആക്രമിക്കപ്പെടുന്നത്.
വഴിയില്‍ വെച്ച് ഇദ്ദേഹത്തെ വെടിവെച്ച് വീഴ്ത്തിയതിന് ശേഷം മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റസാഖ് ഖാനെ അക്രമികള്‍ വഴിയിലുപേക്ഷിച്ച് കടന്നുകളഞ്ഞു.
ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. തൃണമൂല്‍ എംഎല്‍എ ഷൗഖത്ത് മൊല്ലയുടെ അടുത്ത ആളാണ് കൊല്ലപ്പെട്ട റസാഖ് ഖാന്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. അതേസമയം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: TMC leader Razzak Khan murdered in South 24 Parganas, West Bengal.
Published: 11 Jul 2025, 08:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented