റായ്പുര്‍: ഗോത്രവര്‍ഗനേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വിഷ്ണുദേവ് സായി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. റായ്പുരിലെ സയന്‍സ് കോളേജ് ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. 

To advertise here,

ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ, ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ, മറ്റു ബിജെപി മുഖ്യമന്ത്രിമാരും മുതിര്‍ന്ന നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. 

അജിത് ജോഗിക്ക് ശേഷം ഗോത്രവര്‍ഗ വിഭാഗത്തില്‍നിന്നും ചത്തീസ്ഗഢ് മുഖ്യമന്ത്രിയാകുന്ന രണ്ടാമത്തെ വ്യക്തിയാണ് സായി. മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ വിശ്വസ്തനായിരുന്നു. ചത്തീസ്ഗഢിലെ ഏറ്റവും മുതിര്‍ന്ന ഗോത്രവര്‍ഗ നേതാവും സംസ്ഥാന പാര്‍ട്ടി ഘടകത്തിലെ സ്വീകാര്യനായ നേതാക്കളില്‍ പ്രധാനിയുമാണ് ദേവ്സായി.