അമിത് ഷാ | Photo: PTI
ന്യൂഡല്‍ഹി: വിദ്യാഭ്യാസമില്ലാത്ത ആളുകള്‍ ഇന്ത്യക്ക് ഭാരമാണെന്നും അവര്‍ക്ക് നല്ല പൗരന്‍മാരാകാന്‍ കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ ജീവിതത്തില്‍ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ സംസദ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
'വിദ്യാഭ്യാസമില്ലാത്ത ആളുകള്‍ ഇന്ത്യക്ക് ഭാരമാണ്. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശത്തെ കുറിച്ചോ ചെയ്യേണ്ട കര്‍ത്തവ്യങ്ങളെ കുറിച്ചോ അവര്‍ക്ക് ധാരണയുണ്ടാകില്ല. അങ്ങനെയുള്ള ഒരു വ്യക്തിക്ക് എങ്ങനെ നല്ല പൗരനാകാന്‍ കഴിയും?', മന്ത്രി ചോദിച്ചു.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഏറ്റവും വലിയ പ്രശ്‌നം സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ആയിരുന്നു. തുടര്‍ന്ന് മോദി രക്ഷാകര്‍ത്താക്കളുടെ ഒരു കമ്മിറ്റി രൂപവത്കരിച്ചു. കുട്ടി സ്‌കൂളില്‍ വന്നില്ലെങ്കില്‍ അതിന്റെ കാരണം അന്വേഷിച്ചു. അധ്യാപകര്‍ക്ക് കൃത്യമായ ചുമതലകള്‍ നല്‍കി. ഇതോടെ സ്‌കൂള്‍ പഠനം മുടങ്ങുന്ന കുട്ടികളുടെ കണക്ക് 37 ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായി കുറഞ്ഞു, അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Content Highlights: Uneducated people a burden on India, can never become a good citizen says Amit Shah
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..