
തിരുവനന്തപുരം: തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് താത്ക്കാലികമായി അടച്ചു. കോവിഡ് കാരണമാണ് പ്രവര്‍ത്തനം നിര്‍ത്തിയത് എന്നാണ് വിശദീകരണം. കോവിഡ് വ്യാപനം മൂലം വരേണ്ട എന്നാണ് ജീവനക്കാർക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ യു.എ.ഇയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ മാത്രമേ അവിടെയുള്ളൂ.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്ന് കോണ്‍സുലേറ്റ് ജനറല്‍ നേരത്തെ തന്നെ പോയിരുന്നു. അതിനു പിന്നാലെ വിവാദത്തിലുള്‍പ്പെട്ട അറ്റാഷെയും പോയി. അബ്ദുള്ള എന്നയാൾ മാത്രമാണ് നിലവിൽ കോൺസുലേറ്റിലുള്ള യു.എ.ഇ യിൽ നിന്നുള്ള ഉദ്യോഗസ്ഥൻ
സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ മാത്രമാണ് ഈ പ്രതിസന്ധിക്കിടെ അവിടെ നടക്കുന്നത്. ഏതാണ്ട് അവിടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിലച്ച മട്ടാണ്. അതിനിടെയാണ് വീണ്ടും അടയ്ക്കുന്നത്.
കോവിഡ് വ്യാപനത്തിന് ശേഷം ഇത് രണ്ടാം തവണയാണ് കോണ്‍സുലേറ്റ് അടക്കുന്നത്. കഴിഞ്ഞ മാസവും യു.എ.ഇ കോണ്‍സുലേറ്റ് ഇതുപോലെ കോവിഡ് വ്യാപനത്തെതുടർന്ന് അടച്ചിരുന്നു. പിന്നീട് 28നാണ് തുറന്നത്.
content highlights: UAE Consulate in Kerala closes due to Covid
Published: 12 Oct 2020, 05:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented