മുംബൈ: മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമങ്ങളിലെ അമ്പതോളം പേരില്‍ ഒരാഴ്ചയ്ക്കിടെ അസാധാരണ മുടികൊഴിച്ചിലുണ്ടായതോടെ ആളുകള്‍ നിരീക്ഷണത്തില്‍. ബുല്‍ധാന ജില്ലയിലെ ബൊര്‍ഗാവ്, കല്‍വാദ്, ഹിങ്ക്ന തുടങ്ങിയ മൂന്ന് ഗ്രാമത്തിലെ നിവാസികൾക്കാണ് അജ്ഞാതമായ ആരോഗ്യപ്രശ്നം.
കൃഷിക്ക് നടത്തിയ അമിത വളപ്രയോഗത്താല്‍ ജലമലിനീകരണമുണ്ടായതാവാം പെട്ടെന്നുള്ള മുടികൊഴിച്ചിലിന് കാരണമെന്നാണ് ആരോഗ്യ വകുപ്പ് സംശയിക്കുന്നത്. ഇവിടെനിന്ന് ഗ്രാമീണരുടെ മുടിയുടെയും തൊലിയുടേയും വെള്ളത്തിന്റെയും സാമ്പിളുകള്‍ അധികൃതര്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്.
പെട്ടെന്ന് മുടികൊഴിയാന് തുടങ്ങുകയും ദിവസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ മുടിയും പോയി കഷണ്ടിയാകുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നതെന്ന് ഗ്രാമീണര്‍ ആരോഗ്യവകുപ്പ് അധികരോട് വ്യക്തമാക്കി. നിലവില്‍ അമ്പതോളം പേര്‍ക്ക് ഈ അവസ്ഥ സംഭവിച്ചിട്ടുണ്ട്. ഇവരുടെ എണ്ണം ഇനിയും വര്‍ധിക്കാമെന്നാണ് അധികൃതര്‍ നല്കുന്ന സൂചന.
പരിശോധനാഫലം എത്തിയാല്‍ മാത്രമേ എന്താണ് യാഥാര്‍ഥ കാരണമെന്ന് വ്യക്തമാവുകയുള്ളൂ എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. സംഭവം വലിയ ചര്‍ച്ചയായതോടെ ചികിത്സ തേടി ആശുപത്രിയിലേക്കെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
നിരവധി പേര് ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചെറിയ കുട്ടികളടക്കമുള്ളവരുടെ മുടി ചെറുതായി വലിക്കുമ്പോള്‍ തന്നെ പറഞ്ഞുപോരുന്നത് വീഡിയോയില്‍ വ്യക്തമാണ്.
Content Highlights: Mysterious sudden hair loss affecting 50+ people in three Maharashtra villages
Published: 08 Jan 2025, 08:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented