ബെംഗളൂരു: ചെലവ് കുറയ്ക്കലിന്റെ ഭാഗമായി സ്‌പൈസ് ജെറ്റ് ജീവനക്കാരെ പിരിച്ചുവിടുന്നു. വര്‍ഷം നൂറുകോടി രൂപ ലാഭിക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായി 15% ജോലിക്കാരെ പിരിച്ചുവിടാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ 1,400- ത്തോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാവും.

To advertise here,

നിലവില്‍ 9,000-ത്തോളം ജോലിക്കാരാണ് സ്‌പൈസ് ജെറ്റിനുള്ളത്. 30 വിമാന സര്‍വീസുകളാണ് സ്‌പൈസ് ജെറ്റ് നടത്തിവരുന്നത്. 60 കോടി രൂപ ഇപ്പോള്‍ ജീവനക്കാരുടെ ശമ്പള ഇനത്തില്‍ കമ്പനി ചെലവാക്കുന്നുണ്ട്.

പലര്‍ക്കും പിരിച്ചുവിടല്‍ നോട്ടീസുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതായി ജീവനക്കാരില്‍ ചിലര്‍ പറഞ്ഞു. മാസങ്ങളായി സ്‌പൈസ് ജെറ്റില്‍ ശമ്പളം വൈകുന്ന സാഹചര്യമുണ്ടായിരുന്നു. ജനുവരിയിലെ ശമ്പളം പലര്‍ക്കും കിട്ടിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 2,200 കോടി നിക്ഷേപം കണ്ടെത്താനുള്ള ശ്രമം കമ്പനി നടത്തിവരുന്നുണ്ടെങ്കിലും ചില നിക്ഷേപകര്‍ ഇതിനോട് മുഖം തിരിച്ചുനില്‍ക്കുകയാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.