ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കോടതിയുടെ സമന്‍സ്. ജനുവരി ആറിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുല്‍ത്താന്‍പുരിലെ എംപി-എംഎല്‍എ കോടതിയാണ്‌ സമന്‍സ് അയച്ചത്.

To advertise here,

അമിത് ഷാക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് 2018 ജനുവരി നാലിന് ബിജെപി നേതാവ് വിജയ് മിശ്ര നല്‍കിയ കേസിലാണ് നടപടി. 

കേസില്‍ ഡിസംബര്‍ 16ന് രാഹുല്‍ ഗാന്ധിയോട് ഹാജരാകാന്‍ എംപി- എംഎല്‍എ കോടതി സമന്‍സ് അയച്ചിരുന്നുവെങ്കിലും അദ്ദേഹം ഹാജരായില്ലെന്ന് മിശ്രയുടെ അഭിഭാഷകന്‍ സന്തോഷി പാണ്ഡെ പറഞ്ഞു. നവംബര്‍ 18ന് കേസില്‍ വാദംകേട്ട ജഡ്ജി യോഗേഷ് യാദവ് അടുത്ത വിചാരണ നവംബര്‍ 27ലേക്ക് മാറ്റുകയും ഡിസംബര്‍ 16ന് രാഹുല്‍ ഗാന്ധിയോട് ഹാജരാകാന്‍ സമന്‍സ് അയക്കുകയുമായിരുന്നെന്നും പാണ്ഡെ പറഞ്ഞു.