പട്‌ന: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. പ്രതിപക്ഷം ആവശ്യപ്പെടുന്നത് അനുസരിച്ച് വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. പെഗാസസ് വിഷയത്തില്‍ എന്‍ഡിഎ സഖ്യകക്ഷികളില്‍ നിന്ന് അന്വേഷണം ആവശ്യപ്പെടുന്ന ആദ്യ നേതാവാണ് നിതീഷ് കുമാര്‍.
പെഗാസസില്‍ അന്വേഷണം ആവശ്യമാണ്. എല്ലാ കാര്യങ്ങളും പൊതുമധ്യത്തില്‍ പരസ്യമാക്കണം. ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് ദിവസങ്ങളായി കേള്‍ക്കുകയാണ്. പാര്‍ലമെന്റിലും വിഷയം ചര്‍ച്ച ചെയ്യണം. പ്രതിപക്ഷം ദിവസങ്ങളായി ഇക്കാര്യം അവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍ വിഷയം ചര്‍ച്ച ചെയ്യപ്പെടണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പെഗാസസ് വിഷയത്തില്‍ ചര്‍ച്ചയും അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധത്തിലാണ്. എന്നാല്‍ പ്രതിപക്ഷ നിരയിലെ ആവശ്യങ്ങളൊന്നും അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. ഇതിനിടെയാണ് എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടത്.
ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ് വെയറായ പെഗാസസിലൂടെ പ്രതിപക്ഷ നേതാക്കളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
content highlights: Nitish Kumar Demands Probe Into Pegasus Scandal, First BJP Ally To Do So
Published: 02 Aug 2021, 04:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented