ഹൈദരാബാദ്: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ തന്റെ എതിരാളിയും എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയുമായ സി.പി. രാധാകൃഷ്ണന്‍ സംസാരിക്കുന്നില്ലെന്ന് റിട്ട. ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡി. രാധാകൃഷ്ണന്‍ സംസാരിച്ചിരുന്നെങ്കില്‍ ആരോഗ്യകരമായ സംവാദം സാധ്യമാകുമായിരുന്നെന്നും അദ്ദേഹം ഹൈദരാബാദില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും അടിയന്തരമായ ഭരണഘടനാ വെല്ലുവിളി എന്താണെന്ന ചോദ്യത്തിന്, ഭരണഘടന ഇപ്പോള്‍ നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളി ഭരണഘടനാ സ്ഥാപനമായ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനത്തിലെ പോരായ്മയാണെന്ന് റെഡ്ഡി പറഞ്ഞു. ഇതേരീതിയില്‍ മുന്നോട്ട് പോയാല്‍ ഈ രാജ്യത്തെ ജനാധിപത്യം അപകടത്തിലാകും. അങ്ങനെയാണ് താന്‍ വിശ്വസിക്കുന്നത്, സുദര്‍ശന്‍ റെഡ്ഡി പറഞ്ഞു.
ഇന്ത്യാമുന്നണിക്ക് പുറമേയുള്ള എഎപി പോലുള്ള പാര്‍ട്ടികളില്‍നിന്ന് തനിക്ക് പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് സുദര്‍ശന്‍ റെഡ്ഡി കൂട്ടിച്ചേർത്തു.
Content Highlights: my rival not speaking says india bloc vp candidate b sudershan reddy
Published: 01 Sept 2025, 06:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented