മുംബൈ: മോണോ റെയിൽ ട്രെയിൻ തകരാറിലകാൻ കാരണം പിരിധിയിലേറെ യാത്രക്കാർ കയറിയതിനാലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെ. അമിതഭാരം കാരണം ട്രെയിൻ ഒരു വശത്തേക്ക് ചെരിഞ്ഞു. ഇത് സാങ്കേതിക തരകാറിലേക്ക് നയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച വൈകീട്ടോടെ മുംബൈ മൈസൂര്‍ കോളനി സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. ഇരുന്നൂറോളം യാത്രക്കാരായിരുന്നു ട്രെയിനിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. 70 മുതൽ 75 യാത്രക്കാർ വരെ ഒരു കോച്ചിൽ ഉണ്ടായിരുന്നുവെന്ന് ഷിന്ദെ പറഞ്ഞു. രണ്ട് മണിക്കൂറിലേറെയാണ് യാത്രക്കാർ കുടുങ്ങിക്കിടന്നത്. പിന്നീട് ഇവരെ അഗ്നിരക്ഷാസേനാംഗങ്ങള്‍ സ്ഥലത്തെത്തി കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ചാണ് യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
വൈദ്യുതിവിതരണം തടസപ്പെട്ടതോടെ ട്രെയിനിലെ എയര്‍കണ്ടീഷന്‍ സംവിധാനവും തകരാറിലായി. ട്രെയിനിന്റെ വാതിലുകൾ തുറക്കാന്‍ കഴിഞ്ഞില്ല. നിറയെ യാത്രക്കാരുണ്ടായിരുന്നതിനാല്‍ എസി സംവിധാനം തകരാറിലായതോടെ പലര്‍ക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ടെക്നീഷ്യന്മാര് എത്തി ഏറെനേരം പരിശ്രമിച്ചശേഷമാണ് വാതിലുകള്‍ തുറക്കാനായതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മുംബൈയിൽ കനത്തമഴയെത്തുടർന്ന് മുംബൈ നഗരത്തിലെ പലയിടങ്ങളും വെള്ളക്കെട്ടിലാണ്. ഇതേത്തുടർന്ന് പല ലോക്കൽ ട്രെയിൻ സർവീസുകളും നിർത്തിവെച്ചിരുന്നു. ഇതോടെ ട്രെയിൻ യാത്രക്കാർ പലരും മോണോ റെയിലിനെ ആശ്രയിച്ചു. ഇത് തിരക്ക് വർധിക്കാൻ കാരണമായെന്നും ഏക്നാഥ് ഷിന്ദെ പറഞ്ഞു.
യാത്രക്കാരുടെ അമിതഭാരം കാരണം റെയിൽ ഒരു വശത്തേക്ക് ചെരിഞ്ഞുവെന്നും ഇതാണ് സാങ്കേതിക പ്രശ്നത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയം അന്വേഷിച്ചുവരികയാണ്. എല്ലാ യാത്രക്കാരുടേയും ആരോഗ്യം പരിശോധിച്ച് സുരക്ഷിതമായി വീട്ടിലെത്തുന്നുവെന്ന് ഉറപ്പുവരുത്താൻ ആവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈയിൽ തുടരുന്ന കനത്ത മഴയിൽ ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായിരിക്കുകയാണ്. 24 മണിക്കൂറിനിടെ മുംബൈയിൽ ലഭിച്ചത് 300 മില്ലിമീറ്റര്‍ മഴയാണ്. ഇത് റോഡ്, റെയില്‍ ഗതാഗതങ്ങള്‍ക്കൊപ്പം വിമാന സര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്. എട്ടുവിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. പല വിമാനങ്ങളും വൈകിയാണ് സര്‍വീസ് നടത്തുന്നത്.
Content Highlights: Mumbai Monorail Malfunction: Overcrowding Cited as Primary Cause by Deputy CM
Published: 19 Aug 2025, 09:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented