പ്രണയത്തില്‍ വഞ്ചന പാടില്ല; രണ്ട് കാമുകിമാരേയും ഒരുമിച്ച് താലികെട്ടി ഇരുപത്തിനാലുകാരന്‍


തനിക്ക് കാമുകിയുണ്ടെന്നും വിവാഹത്തിനൊരുങ്ങുകയാണെന്നും ഹസീനയെ അറിയിച്ചെങ്കിലും പിന്‍മാറാന്‍ അവള്‍ ഒരുക്കമല്ലായിരുന്നുവെന്നും ഇക്കാര്യമറിഞ്ഞതോടെ സുന്ദരിയും ഹസീനയെ ഭാര്യയായി സ്വീകരിക്കാന്‍ എതിര്‍പ്പില്ലെന്നറിയിക്കുകയും ചെയ്തതായി ചന്ദു പറഞ്ഞു

വിവാഹച്ചടങ്ങിൽ നിന്ന് | Photo : Facebook | Chanurasinggi Punshi

പ്രണയത്തില്‍ തീര്‍ച്ചയായും ആത്മാര്‍ഥത വേണം. ഒരു പ്രത്യേക സാഹചര്യത്തില്‍ തീരുമാനമെടുക്കേണ്ടി വരുമ്പോള്‍ രണ്ടിലൊന്ന് എന്ന ഉറച്ച തീരുമാനമെടുക്കാന്‍ പ്രാപ്തിയുണ്ടാവണം. എന്നാല്‍ ഛത്തീസ്ഗഡിലെ ചന്ദു മൗര്യ എന്ന ഇരുപത്തിനാലുകാരന്‍ ഒന്നല്ല രണ്ടും എന്ന ഉറച്ച തീരുമാനമെടുത്തു, തന്റെ രണ്ട് കാമുകിമാരേയും ഒരേ മണ്ഡപത്തില്‍ ഒരേ സമയം താലിചാര്‍ത്തി.

ജനുവരി അഞ്ചിനായിരുന്നു വിവാഹം. രണ്ടു പേര്‍ക്കും തന്നോട് ഇഷ്ടമാണെന്നും പരസ്പരസഹകരണത്തോടെ തനിക്കൊപ്പം ജീവിക്കാമെന്നും ഇരുവരും ധാരണയിലെത്തി തന്നെ അറിയിക്കുകയായിരുന്നുവെന്നും ചന്ദു പ്രതികരിച്ചു. അഞ്ഞൂറ് പേരോളം പങ്കെടുത്ത വിവാഹത്തിന്റെ വീഡിയോയും ക്ഷണക്കത്തും സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം മാധ്യമശ്രദ്ധ നേടിയത്.

മാവോവാദി സാന്നിധ്യമുള്ള ബസ്തര്‍ ജില്ല സ്വദേശിയാണ് ചന്ദു. കര്‍ഷകനാണെങ്കിലും മറ്റു ചില തൊഴിലുകളിലും ചന്ദു ഏര്‍പ്പെടാറുണ്ട്. അത്തരത്തില്‍ വൈദ്യുതിത്തൂണുകള്‍ സ്ഥാപിക്കാന്‍ തോകാപാല്‍ പ്രദേശത്ത് എത്തിയതിനിടെയാണ് സുന്ദരി കശ്യപ് എന്ന യുവതിയുമായി പ്രണയത്തിലായത്. വിവാഹം കഴിക്കാമെന്ന തീരുമാനമെടുത്തതിന് ശേഷമാണ് ഹസീന ഭാഗേല്‍ ചന്ദുവിന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. ഒരു വിവാഹച്ചടങ്ങിനിടെയായിരുന്നു ഇവര്‍ കണ്ടുമുട്ടിയത്.

തനിക്ക് കാമുകിയുണ്ടെന്നും വിവാഹത്തിനൊരുങ്ങുകയാണെന്നും ഹസീനയെ അറിയിച്ചെങ്കിലും പിന്‍മാറാന്‍ അവള്‍ ഒരുക്കമല്ലായിരുന്നുവെന്നും ഇക്കാര്യമറിഞ്ഞതോടെ സുന്ദരിയും ഹസീനയെ ഭാര്യയായി സ്വീകരിക്കാന്‍ എതിര്‍പ്പില്ലെന്നറിയിക്കുകയും ചെയ്തതായി ചന്ദു പറഞ്ഞു. തുടര്‍ന്ന് 21 കാരിയായ സുന്ദരിയേയും 20 കാരിയായ ഹസീനയേയും ഒന്നിച്ച് വിവാഹം കഴിക്കാന്‍ ചന്ദു തീരുമാനിച്ചു.

ചന്ദുവിന്റെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പമാണ് ഇപ്പോള്‍ മൂവരും താമസിക്കുന്നത്. ഹസീനയുടെ ബന്ധുക്കള്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയെങ്കിലും സുന്ദരിയുടെ വീട്ടുകാര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു.

ജൂലായ് എട്ടിന് മധ്യപ്രദേശില്‍ സമാനമായ വിവാഹം നടന്നിരുന്നു. സന്ദീപ് ഉയ്ക്ക് എന്ന യുവാവ് രണ്ട് യുവതികളെ ഒരേ പന്തലില്‍ വിവാഹം ചെയ്തിരുന്നു. ഒരാള്‍ സന്ദീപിന്റെ കാമുകിയും മറ്റേ യുവതിയെ വീട്ടുകാര്‍ സന്ദീപിന് വേണ്ടി കണ്ടെത്തിയതുമായിരുന്നു. വിവാഹത്തിന് മൂന്ന് വീട്ടുകാരുടേയും സമ്മതം ലഭിച്ചിരുന്നു.

Content Highlights: Man Marries Both His Girlfriends in Same Mandap

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented