ബെംഗളൂരു: ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപ്പിടിച്ചു. പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന ബസിനാണ് തീപിടിച്ചത്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.
കെങ്കേരി ജ്ഞാനഭാരതി മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം. ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരുവിനടുത്ത് എത്തിയതിനാൽ തന്നെ അധികം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നില്ല. രണ്ട് യാത്രക്കാരും കണ്ടക്ടറും ഡ്രൈവറുമായിരുന്നു ഉണ്ടായിരുന്നത്.
ബസിൽ നിന്ന് പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ എല്ലാവരും പുറത്തിറങ്ങുകയായിരുന്നു. വൻ ദുരന്തമാണ് ഒഴിവായത്. ബസിന്റെ മുൻഭാഗം പൂർണ്ണമായും കത്തിനശിച്ചു. 6:45 ഓടെയായിരുന്നു അപകടം. കെങ്കേരിയിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തി തീ അണച്ചു.
Content Highlights: KSRTC Swift bus caught fire near Jnanabharathi Metro station, Bengaluru., Initial reports indicate the cause was a short circuit., No casualties or injuries reported as passengers evacuated safely., Fire and Rescue services from Kengeri extinguished the blaze., The front portion of the bus was completely destroyed.
Published: 03 Jul 2026, 09:22 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented