ന്യൂഡല്‍ഹി: ഗോവയില്‍ തീപിടിച്ച നിശാ ക്ലബ് ഉടമകളായ സൗരഭ് ലുത്രയും ഗൗരവ് ലുത്രയും തായ്ലാന്‍ഡിലേക്ക് പുറപ്പെട്ടത് ഡിസംബര്‍ ഏഴിന് പുലര്‍ച്ചെയെന്ന് കണ്ടെത്തല്‍. തീപ്പിടിത്തം നടക്കുന്ന അതേസമയത്തുതന്നെയാണ് ഇരുവരും ഫുക്കെറ്റിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്. പുലര്‍ച്ചെ 1.17-ന് MakeMyTrip ട്രാവല്‍ പ്ലാറ്റ്ഫോമില്‍ ലോഗിന്‍ ചെയ്തതായി അധികൃതര്‍ സ്ഥിരീകരിച്ചു. അര്‍പോറ ആസ്ഥാനമായുള്ള ഇവരുടെ നൈറ്റ് ക്ലബില്‍ ഗോവ പോലീസും അഗ്നിശമന സേനയും അപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. 25 പേരാണ് തീപ്പിടിത്തത്തില്‍ മരിച്ചത്.
ഇമിഗ്രേഷന്‍ രേഖകള്‍ പ്രകാരം ഇവര്‍ ഡല്‍ഹിയില്‍നിന്ന് രാവിലെ 5.30-ന് ഫുക്കെറ്റിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രചെയ്തത്. അതിനിടെ ഇരുവരും ഡല്‍ഹി കോടതിയില്‍ ട്രാന്‍സിറ്റ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. തായ്ലാന്‍ഡില്‍നിന്ന് അറസ്റ്റ് ഒഴിവാക്കി ഡല്‍ഹിയിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും നാലാഴ്ചത്തെ സംരക്ഷണം നല്‍കണമെന്നുമാണ് ആവശ്യം. ജോലിക്കായി തായ്ലാന്‍ഡിലേക്ക് പോയെന്നാണ് ഇരുവരും വ്യക്തമാക്കുന്നത്. എന്നാല്‍ ഇരുവരുടേയും വേഗത്തിലുള്ള രക്ഷപ്പെടലിനെ, അന്വേഷണത്തില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായാണ് ഗോവ ഡിജിപി അലോക് കുമാര്‍ വിലയിരുത്തുന്നത്.
ക്ലബ്ബിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ഇരുവരും അറിയിച്ചു. ഗോവ പോലീസ് ഞായറാഴ്ച ഇരുവരുടേയും വീടുകളിലെത്തി പരിശോധന നടത്തിയതിനു പിന്നാലെയാണ് രാജ്യം വിട്ടതായി മനസ്സിലായത്.
Content Highlights: Goa Club Owners Flee to Thailand Amid Fire Investigation: Police Seek Evaders
Published: 10 Dec 2025, 10:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented